അഭിനയ പ്രതിഭ അവാർഡ്
Saturday 15 November 2025 12:29 AM IST
തൃശൂർ: പാർട്ട് ഒ.എൻ.ഒ ഫിലിംസ് ആൻഡ് ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ സംയുക്തമായി സംഘടിപ്പിക്കുന്ന 11ാമത് ഭരത് പി.ജെ.ആന്റണി സ്മാരക നാടക സിനിമ അഭിനയ പ്രതിഭ അവാർഡ് നടൻ ടി.ജി.രവിക്ക്. ഡിസംബർ 26 മുതൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കുന്ന ഭരത് പി.ജെ സ്മാരക ദേശീയ ഫിലിം ഫെസ്റ്റിന്റെ സമാപനമായ 28ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ.രാജൻ സമാപന സമ്മേളനം ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കും. സംവിധായകൻ പ്രിയനന്ദനൻ പൊന്നാട അണിയിക്കും. ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻ പ്രസിഡന്റ് ജോയ് പ്ലാശേരി കാഷ് അവാർഡ് സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ഡോ. സി.രാവുണ്ണി, പ്രിയനന്ദനൻ, ജോയ് പ്ലാശേരി, മണികണ്ഠൻ കിഴക്കൂട്ട്, ചാക്കോ ഡി.അന്തിക്കാട് എന്നിവർ പങ്കെടുത്തു.