സാഹിത്യ പരിഷത്ത് സെമിനാർ

Saturday 15 November 2025 12:31 AM IST

തൃശൂർ: മലയാള ഭാഷയുടെ സംരക്ഷകനാണ് രാമവർമ്മ അപ്പൻതമ്പുരാനെന്ന് ഡോ. എസ്.കെ.വസന്തൻ അഭിപ്രായപ്പെട്ടു. സാഹിത്യത്തിന്റെ വിവിധ മണ്ഡലങ്ങളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. എഴു ത്തുകാരെ പ്രോത്സാഹിപ്പിച്ചു. സാമൂഹ്യ പരിഷ്‌കർത്താവും സാംസ്‌കാരിക നായകനുമായിരുന്നു അദ്ദേഹമെന്ന് വസന്തൻ തുടർന്നു പറഞ്ഞു. അപ്പൻ തമ്പുരാന്റെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് സമസ്ത കേരള സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റ് ഡോ. ടി.എസ്.ജോയ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാർ, ട്രഷറർ ഡോ. അജിതൻ മേനോത്ത്, ശ്രീമൂലനഗരം മോഹൻ, ഷാജു പുതൂർ, ഡോ. എം.ആർ.രാജേഷ്, ഡോ. സി.ആദർശ് എന്നിവർ പ്രസംഗിച്ചു.