കണ്ണൂർ ജില്ലയിലെ ബി.ഡി.ജെ.എസ്. സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Saturday 15 November 2025 12:16 AM IST
ബി.ഡി.ജെ.എസ്.

തലശ്ശേരി: എൻ.ഡി.എസഖ്യകക്ഷിയായ ബി.ഡി.ജെ.എസ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് ഏഴാം വാർഡ് കൊട്ടിയൂർ ഡിവിഷനിൽ ജില്ലാ സെക്രട്ടറി എം.കെ. പ്രഭാകരൻ മത്സരിക്കും. പേരാവൂർ ബ്ലോക്ക് കോളയാട് ഡിവിഷണിൽ മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് മോഡി രാജേഷ്, കൂത്തുപറമ്പ് മുൻസിപ്പാലിറ്റിയിൽ പതിനാറാം വാർഡ് നരവൂർ സെന്ററിൽ കൂത്തുപറമ്പ് മുൻസിപ്പൽ പ്രസിഡന്റ് വിനേഷ് ബാബു കടക്കാത്ത്, പാനൂർ മുൻസിപ്പാലിറ്റി മുപ്പതാം വാർഡ് പുത്തൻ പറമ്പിൽ ജില്ല സെക്രട്ടറി എം.കെ.രാജീവൻ, തൃപ്പങ്ങോട്ടൂർ വാർഡ് എട്ട് ചെറ്റക്കണ്ടിയിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി കെ. ദിനേശൻ, വാർഡ് പതിനൊന്ന് കുനിപറമ്പിൽ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, കേളകം പഞ്ചായത്ത് ഒന്നാം വാർഡ് കണ്ടേരിയിൽ പേരാവൂർ മണ്ഡലം പ്രസിഡന്റ് ശ്രീനിവാസൻ പനക്കൽ, വാർഡ് രണ്ട് ചെട്ടിയാംപറമ്പിൽ സണ്ണി കണ്ടിയാന്നാൽ (സണ്ണി) എന്നിവരാണ് മത്സരരംഗത്തുള്ളത്.

വാർത്താസമ്മേളനത്തിൽ ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ്, ജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ട്, കെ.കെ. സോമൻ, കെ.വി. അജി, എം.കെ. പ്രഭാകരൻ, ബി. ഷമിൽ, എം.കെ. രാജീവൻ, പവിത്രൻ, ശ്രീനിവാസൻ പനക്കൽ എന്നിവർ പങ്കെടുത്തു.