ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ​ ​വ​ഴി​ ​തി​രി​ച്ചു​ ​വി​ട്ടു

Saturday 15 November 2025 1:27 AM IST

ആലപ്പുഴ : ഗർഡർ അപകടത്തെത്തുടർന്ന് തുറവൂർ- അരൂർ ദേശീയപാതയി​ൽ ഗതാഗത നി​യന്ത്രണം കർശനമാക്കി​. ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​വ​രു​ന്ന​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ ​തു​റ​വൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​കി​ഴ​ക്കോ​ട്ട് ​തൈ​ക്കാ​ട്ടു​ശേ​രി​ ​വ​ഴി​യും​ ​എ​റ​ണാ​കു​ളം​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​വ​രു​ന്ന​ ​ച​ര​ക്ക് ​വാ​ഹ​ന​ങ്ങ​ൾ​ ​അ​രൂ​ർ​ ​ക്ഷേ​ത്രം​ ​ക​വ​ല​ ​വ​ഴി​ ​കി​ഴ​ക്കോ​ട്ടും​ ​വ​ഴി​തി​രി​ച്ച് ​വി​ട്ടു.​ ​അ​പ​ക​ട​മു​ണ്ടാ​യ​ ​സ്ഥ​ലം​ ​പൂ​ർ​ണ​മാ​യും​ ​പൊ​ലീ​സ് ​സം​ര​ക്ഷ​ണ​ത്തി​ലാ​ണ്.​ ​ഉ​യ​ര​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ത്തു​കൂ​ടി​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ത്തി​വി​ട​രു​തെ​ന്ന് ​നേ​ര​ത്തേ​ ​തീ​രു​മാ​നം​ ​എ​ടു​ത്തി​രു​ന്നെ​ങ്കി​ലും​ ​അ​ധി​കൃ​ത​ർ​ ​ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.​ ​ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​ ​അ​പ​ക​ട​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഇ​ത് ​ക​ർ​ശ​ന​മാ​ക്കി​യ​ത്.