ജില്ലാതല ശില്പശാല

Saturday 15 November 2025 1:27 AM IST

ആലപ്പുഴ : ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രമേഹദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ശില്പശാല ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ. ഉമ്മൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ആന്റണി മംഗലത്ത്, ഇൻസാഫ് ഇസ്മയിൽ, ആർ.രാജ് മോഹൻ, ജോസ് ആറാത്തുപള്ളി, ഡോ. കെ. കൃഷ്ന്നകുമാർ, ഡോ. ഷാലിമ കൈരളി, ലക്ഷ്മി ഗോപകുമാർ, എം.പി. ഗുരുദയാൽ ഡോ. സി.വി.ഷാജി, ഡി.വിജയലക്ഷ്മി, ഡോ. സ്റ്റഫാനി സെബാസ്റ്റ്യൻ, ഡോ. എസ്. രൂപേഷ്, കെ.നാസർ, നാഗരാജ എന്നിവർ പങ്കെടുത്തു. മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻവിഭാഗം മേധാവി ഡോ.സി.വിഷാജി സംസാരിച്ചു.