പീഡനം അവസാനിപ്പിക്കണം
Saturday 15 November 2025 12:27 AM IST
ആലപ്പുഴ: എസ്. ഐ.ആർ നടപടികൾ പൂർത്തീകരിക്കുന്നതിന് ഡിസംബർ 4 വരെ സമയമുണ്ടെന്നരിക്കെ എനുമറേഷൻ ഫോം വിതരണം ചെയ്യുന്നതിന്റെ ശതമാനം വർദ്ധിപ്പിക്കുന്നതിന് ബി എൽ ഒ മാരെയും സൂപ്പർവൈസർമാരായ ജീവനക്കാരേയും കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ അമിത സമ്മർദ്ദം ചെലുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള എൻ. ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജിജിമോൻ പൂത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഭരതൻ, ട്രഷറർ പി.എസ്.സുനിൽ ,വൈസ് പ്രസിഡന്റ്മാരായ എം.അഭയകുമാർ,കെ.ടി സാരഥി തുടങ്ങിയവർ പ്രസംഗിച്ചു.