വിജയാഹ്ലാദ പ്രകടനം
Saturday 15 November 2025 2:07 AM IST
മുഹമ്മ : ചേർത്തല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മ കെ പി എം യു പി എസ് വിദ്യാർത്ഥികളും അദ്ധ്യാപകരും വിജയാഹ്ലാദ പ്രകടനം നടത്തി. കലോത്സവത്തിൽ നേടിയ ട്രോഫിയുമായി സ്കൂളിൽ നിന്നും ആരംഭിച്ച റാലി മുഹമ്മ ജംഗ്ഷനിൽ സമാപിച്ചു . സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ജി പണിക്കർ , പി.ടി.എ പ്രസിഡന്റ് സെബാസ്റ്റ്യൻ , എം.പി.ടി.എ പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ , സ്റ്റാഫ് സെക്രട്ടറി പി എം കുഞ്ഞുമോൻ , അദ്ധ്യാപകരായ മഹിത് മോൻ , മായാ ചന്ദ്രൻ , അജ്മൽ അലി , രശ്മി വി.നായർ എന്നിവർ നേതൃത്വം നൽകി.