അപാരം, അത്യുജ്ജ്വലം, ബീ​ഹാ​റി​ൽ​ ​വീ​ണ്ടും​ ​എ​ൻ.​ഡി.എ, 243ൽ 202​ ​സീ​റ്റും തൂത്തുവാരി​​

Saturday 15 November 2025 12:14 AM IST

 89​ ​സീ​റ്റു​മാ​യി​ ​ബി.​ജെ.​പി വലി​യ കക്ഷി​  85 സീറ്റ്, വീണ്ടും മുഖ്യനാകാൻ നി​തീ​ഷ്  6 സീറ്റിൽ തറപറ്റി കോൺഗ്രസ്  25ൽ ഒതുങ്ങി ആർ.ജെ.ഡി

ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തെ നിഷ്‌പ്രഭമാക്കി മഹാവിജയം നേടിയ എൻ.ഡി.എയ്‌ക്ക് ബിഹാറിൽ തുടർഭരണം. 243 അംഗ നിയമസഭയിൽ എൻ.ഡി.എയക്ക് 202 സീറ്റുകൾ. 89 സീറ്റു നേടിയ ബി.ജെ.പി ഏറ്റവും വലിയ കക്ഷി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെ.ഡി.യുവിന് 85 സീറ്റ്.

വിജയത്തിൽ നിർണായക പങ്കുവഹിച്ച നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കും. അദ്ദേഹത്തിന്റെ ആറാമത്തെ തുടർ ഭരണമായിരിക്കും. ലോക്ജന ശക്തി പാർട്ടി(എൽ.ജെ.പി-19),ഹിന്ദുസ്ഥാൻ അവാമി മോർച്ച(5), രാഷ്‌ട്രീയ ലോക് മോർച്ച(4) എന്നീ സഖ്യകക്ഷികൾക്കും എൻ.ഡി.എ വിജയത്തിൽ നിർണായക പങ്ക്.

2020ലെ ഏറ്റവും വലിയ കക്ഷിയായിരുന്ന ആർ.ജെ.ഡി എഴുപത്തിയഞ്ച് സീറ്റിൽ നിന്ന്

25ലേക്ക് കൂപ്പുകുത്തിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. 19 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ആറിലേക്ക് ഒതുങ്ങിയതോടെ തകർച്ച പൂർണമായി. മൂന്ന് സീറ്റിൽ ഒതുങ്ങി ഇടതു പാർട്ടികളും നിരാശപ്പെടുത്തി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം നേടിയ 6 സീറ്റുകൾ മഹാസഖ്യത്തിന്റെ മുസ്ളീം വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തി.

വോട്ട് കൊള്ള ചീറ്റി

വോട്ട് ബാങ്കിൽ വിള്ളൽ

 രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണങ്ങൾ വോട്ടായി മാറിയില്ല. വോട്ട് കൊള്ള പ്രചരിപ്പിച്ച വോട്ടർ അധികാർ യാത്രയ്‌ക്ക് ശേഷം രാഹുൽ ഗാന്ധിയും തേജസ്വി യാദവും ഒന്നിച്ചത് മാസങ്ങൾക്ക് ശേഷം.

 സീറ്റ് വിഭജന തർക്കങ്ങൾ നീണ്ടു, തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നതിലെ തർക്കം അണികളെ ബാധിച്ചു.

 എസ്.ഐ.ആറിനെതിരെയുള്ള ആരോപണങ്ങൾ തിരിഞ്ഞു കുത്തി.

 ആർ.ജെ.ഡിയെ മുൻപ് തുണച്ച മുസ്ളീം-യാദവ വോട്ട് ബാങ്കിൽ വിള്ളൽ. മറ്റു വിഭാഗങ്ങൾ മഹാസഖ്യത്തെ തഴഞ്ഞു. മിഥിലാഞ്ചൽ, മഗധ് മേഖലകളിൽ എ.ഐ.എം.ഐ.എം മുസ്ളീം വോട്ടുകൾ ഭിന്നിപ്പിച്ചു.

 മുകേഷ് സാഹിനിയുടെ വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടി എന്നിവയ്‌ക്ക് പ്രതീക്ഷിച്ച പിന്നാക്ക വോട്ടുകൾ പിടിക്കാൻ കഴിഞ്ഞില്ല.

 മഹാസഖ്യത്തിന്റെ തൊഴിൽ വാഗ്‌ദാനം യുവ വോട്ടർമാരെ ആകർഷിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വീകാര്യത നേടിയെങ്കിലും വോട്ടർമാർ വിശ്വസിച്ചത് നിതീഷിന്റെ വികസന-സാമൂഹ്യക്ഷേമ പദ്ധതികളെ.

ക്ഷേമം, വികസനം

എൻ.ഡി.എയുടെ നേട്ടം

1 മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വികസന നായക പ്രതിച്ഛായ. സൗജന്യ വൈദ്യുതി, സാമൂഹിക പദ്ധതികൾ എന്നിവയുടെ സ്വാധീനം

2 അതിപിന്നാക്ക വിഭാഗങ്ങൾ ഒപ്പം നിന്നു. എൽ.ജെ.പി, ഹിന്ദുസ്ഥാനി അവാം മോർച്ച, ആർ.എൽ.പി എന്നീ സഖ്യകക്ഷികളിലൂടെ ദളിത് പിന്തുണ ഉറപ്പാക്കി

3 ആർ.ജെ.ഡി ജയിച്ചാൽ 'കാട്ടുഭരണം', കുടിയേറ്റ പ്രശ്‌നം ക്രമസമാധാന തകർച്ച, സ്‌ത്രീകൾക്കു നേരെ അതിക്രമം എന്ന പ്രചാരണം ഫലം കണ്ടു.

നി​തീ​ഷി​നെ​ ​പു​ണ​ർ​ന്ന നാ​രീ​ശ​ക്തി

റെ​ക്കോ​‌​ഡ് ​പോ​ളിം​ഗ് ​ന​ട​ന്ന​ ​ബീ​ഹാ​റി​ൽ​ ​നി​തീ​ഷ് ​സ​ർ​ക്കാ​രി​ന് ​റെ​ക്കോ​‌​ഡ് ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ഭ​ര​ണ​ത്തു​ട​ർ​ച്ച​ ​ന​ൽ​കി​യ​ത് ​സ്ത്രീ​വോ​ട്ടു​ക​ൾ.​ ​ഇ​ത്ത​വ​ണ​ ​പു​രു​ഷ​ന്മാ​രെ​ക്കാ​ൾ​ 5​ ​ശ​ത​മാ​നം​ ​സ്ത്രീ​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​വോ​ട്ടു​ചെ​യ്തു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ട് ​ക​ഴി​ഞ്ഞ​ ​സെ​പ്തം​ബ​റി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​നേ​രി​ട്ടെ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ര​ണ്ട് ​വ​മ്പ​ൻ​ ​പ​ദ്ധ​തി​ക​ൾ​ ​സ്ത്രീ​ക​ളെ​ ​കൂ​ട്ട​ത്തോ​ടെ​ ​ബൂ​ത്തി​ലെ​ത്തി​ച്ചു.​ ​സാ​മ്പ​ത്തി​ക​മാ​യി​ ​പി​ന്നാ​ക്കം​ ​നി​ൽ​ക്കു​ന്ന​ 75​ ​ല​ക്ഷം​ ​സ്ത്രീ​ക​ൾ​ക്ക് ​വ​‌​‌​‌​ർ​ഷം​ 10,000​ ​രൂ​പ​ ​ന​ൽ​കു​ന്ന'​മു​ഖ്യ​മ​ന്ത്രി​ ​റോ​സ്‌​‌​ഗ​ർ​ ​യോ​ജ​ന​',​ ​സ്ത്രീ​ ​സം​രം​ഭ​ക​ർ​ക്ക് ​പ​ലി​ശ​യി​ല്ലാ​വാ​യ്പ​യും​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കു​ന്ന​ ​'​ല​ഖ്‌​പ​തി​ ​ദീ​ദി​'​ ​എ​ന്നി​വ​യാ​ണ​വ.​ ​ദ​രി​ദ്ര​ ​സ്ത്രീ​ക​ൾ​ക്ക് ​ഉ​പ​ജീ​വ​നം​ ​ക​ണ്ടെ​ത്താ​ൻ​ ​മു​ട​ങ്ങി​ക്കി​ട​ന്ന​ ​ജീ​വി​ക​ ​പ​ദ്ധ​തി​യും​ ​നി​തീ​ഷ് ​പു​ന​രു​ജ്ജീ​വി​പ്പി​ച്ചു.

ബീ​ഹാ​റി​ലെ​ ​ യു​വാ​ക്ക​ൾ​ക്കും​ ​സ്ത്രീ​ക​ൾ​ക്കും​ ​ സ​മൃ​ദ്ധ​മാ​യ​ ​ജീ​വി​തം​ ​ഉ​റ​പ്പാ​ക്കും.​ ​ എ​ൻ​‌.​ഡി​‌.​എ​യ്ക്ക് ​ ച​രി​ത്ര​ ​വി​ജ​യം​ ​ന​ൽ​കി​ ​അ​നു​ഗ്ര​ഹി​ച്ച​ ​എ​ന്റെ​ ​ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ​ന​ന്ദി -​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ ന​രേ​ന്ദ്ര​മോ​ദി

ഫ​ലം​ ​ഞെ​ട്ടി​ക്കു​ന്ന​ത്.​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ നീ​തി​പൂ​ർ​വ​മ​ല്ലാ​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു.​ ​മ​ഹാ​സ​ഖ്യ​ത്തി​ന് ​വോ​ട്ടി​ട്ട​വ​ർ​ക്ക് ​ന​ന്ദി. -​ ​രാ​ഹു​ൽ​ ​ഗാ​ന്ധി