തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം, ജൂബിലി ഹിൽസ് 'കൈ'പ്പിടിയിൽ

Saturday 15 November 2025 12:28 AM IST

ഹൈദരാബാദ്: ബീഹാറിലെ തിരിച്ചടിക്കിടെ കോൺഗ്രസിന് അല്പം ആശ്വാസമായി തെലങ്കാനയിലെ ഉപതിരഞ്ഞെടുപ്പ് വിജയം. ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വിജയിച്ചു. ബി.ആർ.എസിന്റെ സിറ്റിംഗ് സീറ്റാണ് പിടിച്ചെടുത്തത്.

വോട്ടെണ്ണലിലുടനീളം ലീഡ് നിലനിറുത്തിയ നവീൻ യാദവ്, കടുത്ത എതിരാളിയായ ബി.ആർ.എസ് സ്ഥാനാർത്ഥി മാഗന്തി സുനിത ഗോപിനാഥിനേക്കാൾ 24,729 വോട്ട് ഭൂരിപക്ഷം നേടി. നവീൻ യാദവ് 98,988 വോട്ടുകൾ നേടി. സുനിത 74,259ഉം. ബി.ജെ.പി സ്ഥാനാർത്ഥി ദീപക് റെഡ്ഡി ലങ്കാല 17,061 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. കോൺഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവ‌ചനവും. ജൂബിലി ഹിൽസ് എം.എൽ.എ ബി.ആർ.എസ് നേതാവ് മാഗന്തി ഗോപിനാഥിന്റെ മരണത്തോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മാഗന്തി ഗോപിനാഥിന്റെ ഭാര്യ സുനിതയെ സീറ്റ് നിലനിറുത്താൻ ബി.ആർ.എസ് നിയോഗിക്കുകയായിരുന്നു.

അസറുദ്ദീന്റെ ആദ്യ ദൗത്യം വിജയം

ജൂബിലി ഹിൽസിൽ 2023ൽ നടന്ന തിരഞ്ഞെടുപ്പിൽ മാഗന്തി ഗോപിനാഥ് കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് അസറുദ്ദീനെ 16,337 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് മൂന്നാംവട്ടവും എം.എൽ.എയായത്. ആ സീറ്റാണ് നവീൻ യാദവ് നേടിക്കൊടുത്തത്. തിരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അസറുദ്ദീനെ മന്ത്രിയാക്കി നടത്തിയ നീക്കം ജൂബിലിഹിൽസ് പിടിച്ചെടുക്കുന്നതിന് കാരണമായി. മന്ത്രിയായ അസറുദ്ദീന്റെ ആദ്യ ദൗത്യവും ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയെന്നതായിരുന്നു. മുഴുവൻ സമയവും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വോട്ടുതേടിയിറങ്ങി. ഇത്തവണ എ.ഐ.എം.ഐ.എം സ്ഥാനാർത്ഥിയെ നിറുത്താതെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതും നേട്ടമായി.

ബി.ആർ.എസ് നേടുന്നതിനുമുമ്പ് അഞ്ചുതവണ കോൺഗ്രസ് തുടർച്ചയായി ജയിച്ച സീറ്രാണ് ജൂബിലി ഹിൽസ്.

ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​യി​ച്ച് ​ബി.​ജെ.​പി​യും​ ​കോ​ൺ​ഗ്ര​സും

ആ​റ് ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​മാ​യ​ ​ജ​മ്മു​ ​കാ​ശ്മീ​രി​ലു​മാ​യി​ ​എ​ട്ട് ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ​ന​ട​ന്ന​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​ ​ഫ​ല​ങ്ങ​ളും​ ​വ​ന്നു.​ ​ജ​മ്മു​കാ​ശ്‌​മീ​രി​ലെ​ ​ബു​ഡ്ഗാം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ജ​മ്മു​കാ​ശ്‌​മീ​ർ​ ​പീ​ഡി​പ്പി​യു​ടെ​ ​ആ​ഗ​ ​സ​യ്യി​ദ് ​മു​ൻ​താ​സി​ർ​ ​മെ​ഹ്ദി​യും​ ​ന​ഗ്രോ​ട്ട​യി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​ദേ​വ​യാ​നി​ ​റാ​ണ​യും​ ​ജ​യി​ച്ചു.

മ​റ്റ് ​മ​ണ്ഡ​ല​ങ്ങൾ ​ഘ​ട്‌​സി​ല​ ​(​ജാ​ർ​ഖ​ണ്ഡ്)​-​ ​സോ​മേ​ഷ് ​ച​ന്ദ്ര​ ​സോ​റ​ൻ​ ​(​ജാ​ർ​ഖ​ണ്ഡ് ​മു​ക്തി​ ​മോ​ർ​ച്ച​),​ ​ദാ​മ്പ​ ​(​മി​സോ​റാം​)​-​ ​ആ​ർ​ ​ലാ​ൽ​താം​ഗ്ലി​യാ​ന​ ​(​എം.​എ​ൻ.​എ​ഫ്), ​നു​വാ​ ​പ​ദ​ ​(​ഒ​ഡീ​ഷ​)​-​ ​ജ​യ് ​ധോ​ലാ​കി​യ​ ​(​ബി.​ജെ.​പി​), ​ ​ത​ര​ൺ​ ​ത​ര​ൺ​ ​(​പ​ഞ്ചാ​ബ്)​-​ ​ഹ​ർ​മീ​ത് ​സിം​ഗ് ​സ​ന്ധു​ ​(​ആം​ ​ആ​ദ്‌​മി​ ​പാ​ർ​ട്ടി​), ​ ​അ​ന്ത​ ​(​രാ​ജ​സ്ഥാ​ൻ​)​-​ ​പ്ര​മോ​ദ് ​ജെ​യി​ൻ​(​കോ​ൺ​ഗ്ര​സ്), ​ ​ജൂ​ബി​ലി​ ​ഹി​ൽ​സ് ​(​തെ​ല​ങ്കാ​ന​)​-​ ​ന​വീ​ൻ​ ​യാ​ദ​വ് ​വി​ ​(​കോ​ൺ​ഗ്ര​സ്)