ചിത്ര പ്രദർശനം

Saturday 15 November 2025 1:45 AM IST

തിരുവനന്തപുരം: ചിന്നൂസ് ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'കളർ വേവ്സ് 'ചിത്ര പ്രദർശനം മ്യൂസിയം ഓഡിറ്റോറിയത്തിൽ ചിത്രകാരൻ കാരയ്‌ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ജിഷി മോൾ അദ്ധ്യക്ഷയായ ചടങ്ങിൽ മുതിർന്ന ചിത്രകാരന്മാരായ ജി.അഴീക്കോട്,ആര്യനാട് രാജേന്ദ്രൻ,വിജയൻ നെയ്യാറ്റിൻകര,പ്രദീപ് പേയാട്,എ.സതീഷ്,ശ്യാമള കുമാരി,സുകുമാരൻ നായർ,കോട്ടൂർ രഘു എന്നിവരെ ആദരിച്ചു. 20ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനം ജിഷി മോൾ,രാധാകൃഷ്ണൻ എന്നിവരാണ് ക്യൂറേറ്റ് ചെയ്‌തത്.