പുസ്തക ചർച്ച

Saturday 15 November 2025 1:47 AM IST

തിരുവനന്തപുരം: യുവകലാ സാഹിതി വട്ടപ്പാറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വട്ടപ്പാറ സി.പി.ഐ ഓഫീസിൽ പ്രതിമാസ പുസ്തക ചർച്ച സംഘടിപ്പിച്ചു.മേഖലാ പ്രസിഡന്റ് വട്ടപ്പാറ രവി അദ്ധ്യക്ഷത വഹിച്ചു. ദീപക് നന്നാട്ടുകാവിന്റെ ഖണ്ഡകാവ്യമായ വിലേശയങ്ങൾ എന്ന പുസ്തകം കവി സൈമൺ തോളിക്കോട് അവതരിപ്പിച്ചു. അരുവിക്കര വിൽഫ്രെഡ്,എം.ആർ.കാർത്തികേയൻ നായർ,വിശ്വംഭരൻ രാജസൂയം, അൽഫോൻസാ ജോയ്,എൻ.അജിത്‌ വട്ടപ്പാറ,എം.ജി.കണ്ടല്ലൂർ,വട്ടപ്പാറ വി.തങ്കപ്രസാദ്,വിജയൻ ഇരിഞ്ചയം,എസ്.ജെ.ഷില്ലർ,സന്തോഷ് വട്ടപ്പാറ,പോതുപാറ മധുസൂദനൻ എന്നിവർ പങ്കെടുത്തു.സാഹിത്യ സംഗമം യുവകലാ സാഹിതി സംസ്ഥാന സെക്രട്ടറി അഡ്വ.സി.എ.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.