ഇ ട്വിന്നിംഗ് പ്രോഗ്രാം
Saturday 15 November 2025 1:51 AM IST
തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ തിരുവല്ലവും വിസിനി ഇന്റർനാഷണൽ സ്കൂൾ വെസ്റ്റ് ആഫ്രിക്ക, ഗാനയും ചേർന്ന് കുട്ടികളുടെ ഇ-ട്വിന്നിംഗ് പ്രോഗ്രാമായ 'ഗ്ലോബൽ മേറ്റ്സ്' നടത്തി. ക്രൈസ്റ്റ് നഗർ സ്കൂളിലെ സയൻസ് ആൻഡ് കൊമേഴ്സ് അദ്ധ്യാപകരായ ഷൈൻ വി.ജെയുടെയും ജസ്റ്റിൻ തോമസിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇരുരാജ്യങ്ങളുടെയും കല,ചരിത്രം,സംസ്കാരം തുടങ്ങിയവ ചർച്ച ചെയ്തു. പ്രധാന അദ്ധ്യാപകനായ ഫാ.സിറിയാക്ക് കാനായിൽ സി.എം.എയും വിസിനി ഇന്റർനാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് ജൊണാതനും സംസാരിച്ചു.