കെ.എസ്.ഐ.ഇ എം.ഡിക്കെതിരെ പ്രതിഷേധം

Saturday 15 November 2025 1:53 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (കെ.എസ്.ഐ.ഇ) ഓഫീസിലെ ഉദ്യോഗസ്ഥയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന കേസിൽ ആരോപണവിധേയനായ എം.ഡി ഡോ.ബി.ശ്രീകുമാറിനെതിരെ പ്രതിഷേധം. കഴിഞ്ഞദിവസം ജാമ്യം ലഭിച്ച എം.ഡിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വഴുതക്കാട് കെ.എസ്.ഐ.ഇ ആസ്ഥാനത്ത് സി.ഐ.ടി.യു, എ.ഐ.ടി.യു.സി,എസ്.ടി.യു സംയുക്ത യൂണിയന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെ.എസ്.ഐ.ഇ മറ്റ് യൂണിറ്റുകളിലും പ്രതിഷേധം നടന്നു.