രാഷ്ട്രസേവ പുരസ്കാരം ഡോ.സുജു.സി.ജോസഫിന്

Saturday 15 November 2025 1:56 AM IST

തിരുവനന്തപുരം:ഭാരത് സേവ സൊസൈറ്റി ഏർപ്പെടുത്തിയ രാഷ്ട്രസേവാ പുരസ്കാരത്തിന് മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ഇഗ്നോ സ്റ്റഡി സെന്ററിന്റെ കോർഡിനേറ്ററുമായ ഡോ.സുജു സി.ജോസഫ് അർഹനായി. വിദ്യാഭ്യാസം മുഖേന സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ദീർഘകാല ശ്രമം,പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ അക്കാഡമിക് പിന്തുണ തുടങ്ങിയവ കണക്കിലെടുത്താണ് പുരസ്കാരമെന്ന് സംഘാടകർ അറിയിച്ചു.