കരുത്തു കാട്ടി ഒവൈസി, നിരാശപ്പെടുത്തി പ്രശാന്ത്

Saturday 15 November 2025 1:16 AM IST

ന്യൂഡൽഹി: ഏറെ പ്രതീക്ഷിയോടെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റം കുറിച്ച തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി (ജെ.എസ്.പി) നിരാശപ്പെടുത്തി. മഹാസഖ്യത്തിന്റെ മുസ്ളീം-ദളിത് വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്‌ത്തി അസുദുദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ചുസീറ്റിൽ ജയിച്ചു. മായാവതിയുടെ ബി.എസ്.പി ഒരു സീറ്റ് നിലനിർത്തി. രണ്ടു കക്ഷികളും ചേർന്ന് ഏതാണ്ട് മൂന്നു ശതമാനം വോട്ടു നേടി.

ഇരുമുന്നണികളുടെ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്‌ത്തിയും യുവാക്കളെ സ്വാധീനിച്ചും നിർണായകമാകുമെന്ന് കരുതിയ ജൻസുരാജ് പാർട്ടിക്ക് ഒരു സീറ്റും നേടാനായില്ല. മൂന്ന് വർഷം മുൻപ് ബഹുജന സമ്പർക്ക പരിപാടിയുടെ പിൻബലത്തിൽ വലിയ ആവേശത്തോടെയായിരുന്നു പ്രശാന്ത് കിഷോർ പാർട്ടിയെ തിരഞ്ഞെടുപ്പിന് സജ്ജമാക്കിയത്. ഇരു മുന്നണികൾക്കും ജൻസുരാജ് പാർട്ടി ഭീഷണിയാകുമെന്ന വിലയിരുത്തലുമുണ്ടായി. മത്സരിക്കാതെ

പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രശാന്ത് കിഷോർ ശ്രമിച്ചത്. പാർട്ടി 234 സ്ഥാനാർത്ഥികളെ നിർത്തി,