എൻ.ഡി.എ വിജയ ഘടകങ്ങൾ:

Saturday 15 November 2025 1:51 AM IST

പുതിയ എം.വൈ

(മഹിളാ-യുവ-എം.വൈ)

1990കളിൽ ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയെ ബീഹാറിൽ ഭരണത്തിലെത്തിച്ച 'എം-വൈ‌" സമവാക്യം 2025ൽ പുതിയ രൂപത്തിൽ. ആർ.ജെ.ഡിയെ പിന്തുണച്ചത് മുസ്ലിം-യാദവ് സമവാക്യമെങ്കിൽ എൻ.ഡി.എയ്‌ക്ക് വിജയം സമ്മാനിച്ചത് ധനസഹായവും തൊഴിൽ വാഗ്‌ദാനവും വഴി സ്‌ത്രീകളുടെയും യുവാക്കളുടെയും പിന്തുണ.

ജാതി സമവാക്യം

ബി.ജെ.പി സവർണ ജാതികളുടെയും ജെ.ഡി.യു വഴി അതി പിന്നാക്ക വിഭാഗങ്ങളുടെയും ചിരാഗ് പാസ്വാന്റെ എൽ.ജെ.പി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച, ഉപേന്ദ്ര ഖുശ‌്‌വാഹയുടെ രാഷ്‌ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.പി) എന്നിവരിലൂടെ ദളിത് വിഭാഗത്തിന്റെയും(ഇ.ബി.സി) പിന്തുണ ഉറപ്പാക്കി.

സ്ത്രീ വോട്ടർമാരുടെ ശക്തി

ആകെ പോളിംഗ് ശതമാനവും അതിൽ സ്‌ത്രീ വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവും എൻ.ഡി.എയ്‌ക്ക് അനുകൂലമായി. നിതീഷ് കുമാറിന് സ്‌ത്രീ വോട്ടർമാർക്കിടയിലെ സ്വാധീനം ഉപയോഗപ്പെടുത്തി. വനിതാ സംരംഭകർക്ക് 10,000 രൂപ നൽകിയ മഹിള റോജ്ഗർ യോജന സ്‌ത്രീ വോട്ടർമാരെ സ്വാധീനിച്ചു.

125 യൂണിറ്റ് വരെയുള്ള എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും സൗജന്യ വൈദ്യുതി, മുതിർന്ന പൗരന്മാർക്കുള്ള വാർദ്ധക്യകാല പെൻഷൻ 400ൽ നിന്ന് 1,100 രൂപയായി ഉയർത്തിയതും നിർണായകമായി.

നിതീഷ് ഘടകം

എൻ‌.ഡി‌.എയുടെ കുതിപ്പിന് ഇന്ധനമായി നിതീഷ് കുമാറിന്റെ അഴിമതിരഹിത പ്രതിച്ഛായ. റാലികളിലടക്കം അദ്ദേഹത്തിന്റെ നിറ സാന്നിദ്ധ്യം ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി.

മങ്ങിയ വാഗ്‌ദാനങ്ങൾ

സംസ്ഥാനത്തെ 2.5 കോടി കുടുംബങ്ങളിലും ഒരാൾക്ക് സർക്കാർ ജോലി, 200 മെഗാവാട്ട് സൗജന്യ വൈദ്യുതി, സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ തുടങ്ങിയ മഹാസഖ്യ വാഗ്‌ദാനങ്ങൾ നിതീഷ് സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് മുന്നിൽ നിറംമങ്ങി.

എ​സ്.​ഐ.​ആ​റി​നെ പ​ഴി​ചാ​രി​ ​മ​ഹാ​സ​ഖ്യം

ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​റി​ലെ​ ​തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​(​എ​സ്.​ഐ.​ആ​ർ​)​ ​ന​ട​പ​ടി​ക​ൾ​ ​തി​രി​ച്ച​ടി​യാ​യെ​ന്ന​ ​പ്ര​തി​ക​ര​ണ​മാ​ണ് ​മ​ഹാ​സ​ഖ്യ​ത്തി​ലെ​ ​പാ​ർ​ട്ടി​ക​ളി​ൽ​ ​നി​ന്നു​ണ്ടാ​യ​ത്.​ ​എ​സ്.​ഐ.​ആ​റി​നെ​തി​രെ​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​വ​രെ​ ​പ്ര​തി​പ​ക്ഷ​ ​പാ​ർ​ട്ടി​ക​ൾ​ ​പോ​രാ​ടു​ന്ന​തി​നി​ടെ​യാ​ണ് ​ബീ​ഹാ​റി​ലെ​ ​ക​ന​ത്ത​ ​പ​രാ​ജ​യം.​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​പ​റ​ഞ്ഞ​ ​'​വോ​ട്ടു​ക്കൊ​ള്ള​'​ ​ഇ​താ​ണെ​ന്ന് ​കോ​ൺ​ഗ്ര​സി​ന്റെ​ ​ബീ​ഹാ​റി​ലെ​ ​നി​രീ​ക്ഷ​ക​നും,​രാ​ജ​സ്ഥാ​ൻ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​അ​ശോ​ക് ​ഗെ​ഹ്‌​ലോ​ട്ട് ​വ്യ​ക്ത​മാ​ക്കി. തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​നും,​ബി.​ജെ.​പി​യും​ ​ത​മ്മി​ലു​ള്ള​ ​ഒ​ത്തു​ക​ളി​യെ​ന്നും​ ​ആ​രോ​പി​ച്ചു.​ ​എ​സ്.​ഐ.​ആ​ർ​ ​'​തി​ര​ഞ്ഞെ​ടു​പ്പ് ​ഗൂ​ഢാ​ലോ​ച​ന​'​യാ​ണെ​ന്ന് ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ഖി​ലേ​ഷ് ​യാ​ദ​വ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​ബീ​ഹാ​റി​ലെ​ ​തീ​വ്ര​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പു​തു​ക്ക​ൽ​ ​പ്ര​ക്രി​യ​യ്‌​ക്ക് ​ശേ​ഷം​ 7.42​ ​കോ​ടി​ ​വോ​ട്ട​ർ​മാ​രാ​ണ് ​പ​ട്ടി​ക​യി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് ​സി.​പി.​ഐ​ ​(​എം.​എ​ൽ​)​ ​ലി​ബ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ദീ​പാ​ങ്ക​ർ​ ​ഭ​ട്ടാ​ചാ​ര്യ​ ​പ​റ​ഞ്ഞു.​ ​എ​ന്നാ​ൽ,​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​വോ​ട്ടെ​ടു​പ്പി​ന് ​ശേ​ഷം​ ​പു​റ​ത്തി​റ​ക്കി​യ​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ 3​ ​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​വോ​ട്ടു​ക​ൾ​ ​അ​ധി​ക​മാ​യി​ ​ചേ​ർ​ത്തി​രി​ക്കു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​ക​ണ​മെ​ന്ന് ​ദീ​പാ​ങ്ക​ർ​ ​ഭ​ട്ടാ​ചാ​ര്യ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ല​പാ​ത​ക​ ​കേ​സ് ​പ്ര​തി​യും​ ​ജ​യി​ച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജ​ൻ​ ​സ്വ​രാ​ജ് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​ ​കേ​സി​ൽ​ ​ജ​യി​ലി​ൽ​ ​ക​ഴി​യു​ന്ന​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യും​ ​ജ​യി​ച്ചു.​ ​മൊ​കാ​മ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ച്ച​ ​ജെ.​ഡി.​യു​വി​ലെ​ ​അ​ന​ന്ത് ​കു​മാ​ർ​ ​സിം​ഗ് 28206​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​ആ​ർ.​ജെ.​ഡി​യി​ലെ​ ​വീ​ണ​ ​ദേ​വി​യെ​ ​തോ​ൽ​പ്പി​ച്ച​ത്.​ ​ജ​ൻ​ ​സു​രാ​ജ് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ദു​ലാ​ർ​ ​ച​ന്ദ് ​യാ​ദ​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​കേ​സ്.

ആ​ഘോ​ഷ​മാ​ക്കി​ ​ബി.​ജെ.​പി- ജെ.​ഡി.​യു​ ​പ്ര​വ​ർ​ത്ത​കർ

ന്യൂ​ഡ​ൽ​ഹി​:​ ​ബീ​ഹാ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലെ​ ​എ​ൻ.​ഡി.​എ​ ​മു​ന്ന​ണി​യു​ടെ​ ​ച​രി​ത്ര​വി​ജ​യം​ ​ആ​ഘോ​ഷ​മാ​ക്കി​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​പാ​ട്ടും​ ​നൃ​ത്ത​വു​മാ​യി​ ​ബി.​ജെ.​പി,​ജെ.​ഡി.​യു​ ​ഓ​ഫീ​സു​ക​ൾ​ക്ക് ​മു​ന്നി​ലേ​ക്ക് ​പ്ര​വ​ർ​ത്ത​ക​ർ​ ​ഒ​ഴു​കി​യെ​ത്തി.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​തു​ട​ങ്ങി​ ​ലീ​ഡ് ​നി​ല​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​പ​ല​യി​ട​ത്തും​ ​ആ​ഘോ​ഷം​ ​തു​ട​ങ്ങി.​ ​ഡ​ൽ​ഹി​യി​ൽ​ ​ഡി.​ഡി.​യു​ ​മാ​ർ​ഗി​ലെ​ ​ബി.​ജെ.​പി​ ​ആ​സ്ഥാ​ന​ത്ത് ​രാ​വി​ലെ​ ​മ​ധു​രം​ ​വി​ത​ര​ണം​ ​ചെ​യ്തു. ചെ​ങ്കോ​ട്ട​യ്ക്ക് ​സ​മീ​പ​മു​ണ്ടാ​യ​ ​സ്‌​ഫോ​ട​ന​ത്തി​ൽ​ 13​ ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ട​തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചു​ള്ള​ ​ആ​ഘോ​ഷം​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​തൃ​ത്വം​ ​നി​ഷ്‌​ക​ർ​ഷി​ച്ചെ​ങ്കി​ലും​ ​ആ​വേ​ശ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​തു​ ​മ​റ​ന്നു.​ ​ജെ.​ഡി.​യു​വി​ന് ​ല​ഭി​ച്ച​ ​വ​ൻ​ ​മു​ന്നേ​റ്റം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പാ​ട്‌​ന​ ​ആ​സ്ഥാ​ന​ത്ത് ​പ​ട​ക്കം​ ​പൊ​ട്ടി​ച്ചും​ ​നൃ​ത്തം​ ​ചെ​യ്‌​തും​ ​ആ​ഘോ​ഷി​ച്ചു.​ ​പാ​ട്‌​ന​യി​ൽ​ ​വൈ​കി​ട്ട് ​ബി.​ജെ.​പി​ ​വി​ജ​യ് ​ഉ​ത്സ​വം​ ​സം​ഘ​ടി​പ്പി​ച്ചു.