കീവിൽ റഷ്യൻ ആക്രമണം: 4 മരണം

Saturday 15 November 2025 7:05 AM IST

കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ ശക്തമായ ഡ്രോൺ ആക്രമണം നടത്തി റഷ്യ. 4 പേർ കൊല്ലപ്പെട്ടു. ഡ്രോണുകളിലൊന്ന് ജനവാസ കെട്ടിടത്തിൽ പതിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ 430 ഡ്രോണുകളും 18 മിസൈലുകളും റഷ്യ രാജ്യത്തിന് നേരെ വിക്ഷേപിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. അതേ സമയം, കരിങ്കടൽ തീരത്തുള്ള റഷ്യൻ തുറമുഖമായ നൊവോറോസിസ്‌കിന് നേരെ യുക്രെയിൻ മിസൈലാക്രമണം നടത്തി. എണ്ണശുദ്ധീകരണശാലയ്ക്കും ഒരു കപ്പലിനും കെട്ടിടങ്ങൾക്കും നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മേഖലയിൽ നിന്നുള്ള എണ്ണക്കയറ്റുമതി താത്കാലികമായി നിറുത്തിവച്ചു.