ശിശുദിന ആഘോഷം

Sunday 16 November 2025 12:22 AM IST

ഇത്തിത്താനം: ലിസ്യു എൽ.പി സ്‌കൂളിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നെഹ്‌റു, ഗാന്ധിജി, ജാൻസി റാണി തുടങ്ങിയവരുടെ വേഷം ധരിച്ച കുട്ടികൾ റാലിയിൽ അണിനിരന്നു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്‌ട്രെസ് സിസ്റ്റർ ടിറ്റി എലിസബത്ത് അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ സുനിത എലിസബേത്ത്, സോണി ആലുംമ്മൂട്ടിൽ, ജിൻസൺ പുല്ലംകുളം, സിസ്റ്റർ അനു തെരേസ, സിസ്റ്റർ കരോളിൻ, ബേസിൽ എസ്, എലിയാസ്, മഞ്ജു ഷൈനി, ജമിനി പുളിമൂട്ടിൽ എന്നിവർ പങ്കെടുത്തു.