കോൺഗ്രസിൽ നിന്ന് കൂട്ടരാജി
Sunday 16 November 2025 2:23 AM IST
കോട്ടയം : ദളിത് ക്രൈസ്തവരോടുള്ള അവഗണയിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ പൊട്ടിത്തെറി. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും, കോൺഗ്രസ് നാലാം വാർഡ് പ്രസിഡന്റുമായ റായി കല്ലുകണ്ടത്തിന് നഗരസഭ നാലാം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് 30 ലധികം പ്രവർത്തകർ കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ജോബ് മൈക്കിൾ എം.എൽ.എ മെമ്പർഷിപ്പ് മൽകി. മണ്ഡലം പ്രസിഡന്റ് ടിറ്റി ജോസ് കോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.