ഇന്റർ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റ്
Sunday 16 November 2025 12:23 AM IST
രാമപുരം : മാർ ആഗസ്റ്റിനോസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റ് കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, കൊമേഴ്‌സ് വിഭാഗം മേധാവി ജോസ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് , സ്റ്റാഫ് കോ-ഓർഡിനേറ്റർ ഡോ. ജെയിൻ ജെയിംസ്, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി.ജെ, അസോസിയേഷൻ പ്രസിഡന്റ് അന്ന റോസ് ജെമറിൻ എന്നിവർ പ്രസംഗിച്ചു.