എൻ.ജി.ഒ യൂണിയൻ ജനറൽ ബോഡി
Sunday 16 November 2025 12:29 AM IST
വൈക്കം ; കേരള എൻ.ജി.ഒ. യൂണിയൻ വൈക്കം ഏരിയ ജനറൽ ബോഡി സീതാറാം ഓഡിറ്റോറിയത്തിൽ ചേർന്നു. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനും, സിവിൽ സർവീസിനെ സംരക്ഷിക്കാനും, ജീവനക്കാരുടെ ന്യായമായ അവകാശ അനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ആവശ്യമായ ഭാവി പ്രക്ഷോഭ പരിപാടികളെപ്പറ്റി യോഗം ചർച്ചചെയ്തു. ജില്ലാ സെക്രട്ടറി കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സരിതാദാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പാണംപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.കെ.വിപിനൻ, എം.ജി.ജയ്‌മോൻ എന്നിവർ പ്രസംഗിച്ചു.