ഇ​ന്ത്യ​യു​ടെ​ കാ​ർ​ബ​ൺ​ വി​പ​ണി​യും​ ​ക​ർ​ഷ​ക​ ന​വോ​ത്ഥാ​ന​വും​

Sunday 16 November 2025 3:10 AM IST

ആ​ഗോ​ള​ താ​പ​ന​ത്തി​ന്റെ​യും​ കാ​ലാ​വ​സ്ഥാ​ ​വ്യ​തി​യാ​ന​ത്തി​ന്റെ​യും​ ഭീ​ഷ​ണി,​ ഇ​ന്ന് മ​നു​ഷ്യ​സ​മൂ​ഹം നേരിടുന്ന വ​ലി​യ​ വെ​ല്ലു​വി​ളി​യാണ്. അ​ന്ത​രീ​ക്ഷ​ത്തി​ലെ​ ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളു​ടെ​ ​അ​ള​വ് ക്രമാ​തീ​ത​മാ​യി​ വ​ർദ്ധി​ക്കു​ന്നത് ഭൂ​മി​യു​ടെ​ നി​ല​നി​ൽ​പ്പി​നും ഭീ​ഷ​ണി​ ഉയർത്തുന്നുണ്ട്. ഈ​ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം​ കാ​ണാ​ൻ​ ​ശാ​സ്ത്രീ​യ​മാ​യ​ ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം​,​ സാ​മ്പ​ത്തി​ക​പ​ര​മാ​യി ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്റെ​ അ​നി​വാ​ര്യ​ത​ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്റെ​ ഫ​ല​മാ​ണ് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് എ​ന്ന​ ​ആ​ശ​യം​.

ല​ളി​ത​മാ​യി​ പ​റ​ഞ്ഞാ​ൽ​,​ ഒ​രു​ ട​ൺ​ ​കാ​ർ​ബ​ൺ​ ഡൈ​ ഓ​ക്സൈ​ഡ് അ​ല്ലെ​ങ്കി​ൽ​ അ​തി​ന് തു​ല്യ​മാ​യ​ ​ഏ​തെ​ങ്കി​ലും​ ഹ​രി​ത​ഗൃ​ഹ​ വാ​ത​കം​ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ​പു​റ​ന്ത​ള്ളു​ന്ന​ത് കു​റ​യ്ക്കു​ക​യോ​ ഒ​ഴി​വാ​ക്കു​ക​യോ​ ചെ​യ്യു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​,​ വി​ൽ​ക്കാ​ൻ​ ക​ഴി​യു​ന്ന​ ഒ​രു​ അ​നു​മ​തി​യോ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റോ​ ആ​ണ്. ​മ​ലി​നീ​ക​ര​ണം​ കു​റ​യ്ക്കു​ന്ന​തി​നു വേ​ണ്ടി​ ന​ട​ത്തു​ന്ന​ ​നടപടികൾക്ക്​ ഇ​തി​ലൂ​ടെ​ സാ​മ്പ​ത്തി​ക​ അം​ഗീ​കാ​രം​ ​ല​ഭി​ക്കും​. ഒ​രു​ മ​രം​ ന​ടു​ന്ന​തി​ലൂ​ടെ​ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ നി​ന്ന് ​കാ​ർ​ബ​ൺ​ ആ​ഗി​ര​ണം​ ചെ​യ്യു​മ്പോ​ൾ​ ആ​ പ്രോ​ജ​ക്റ്റി​ന് കാ​ർ​ബ​ൺ​ ​ക്രെ​ഡി​റ്റ് ല​ഭി​ക്കും​. ഈ​ ക്രെ​ഡി​റ്റു​ക​ൾ​ കു​റ​യ്ക്കാ​ൻ​ സാ​ധി​ക്കാ​ത്ത​തോ​ അ​ല്ലെ​ങ്കി​ൽ​ ല​ക്ഷ്യം​ ​കൈ​വ​രി​ക്കാ​നാകത്തതോ​ ആ​യ​ മ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് പ​ണം ​ന​ൽ​കി ക്രെഡിറ്റ്​ വാ​ങ്ങാം​.

​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ട്രേ​ഡിം​ഗ് സ്കീം​ ​ലോ​ക​ത്തെ​ ഏ​റ്റ​വും​ കൂ​ടു​ത​ൽ​ കാ​ർ​ബ​ൺ​ ഡൈ​ ഓ​ക്സൈ​ഡ് ​പു​റ​ത്തു​വി​ടു​ന്ന​ മൂ​ന്നാ​മ​ത്തെ​ രാ​ജ്യ​മാ​ണ് ഇ​ന്ത്യ​. 2​0​7​0​-​ഓ​ടെ​ 'നെ​റ്റ് ​സീ​റോ​ എ​മി​ഷ​ൻ"​ എ​ന്ന​ ദേ​ശീ​യ​ ല​ക്ഷ്യം​ കൈ​വ​രി​ക്കാ​ൻ​ രാ​ജ്യം​ ​ഒ​രു​ങ്ങു​മ്പോ​ൾ​,​ കേ​വ​ലം​ നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക​പ്പു​റം​ സ​മ​ഗ്ര​മാ​യ​ ​സാ​മ്പ​ത്തി​ക​ പ​രി​ഷ്ക​ര​ണ​ത്തി​നാ​ണ് വ​ഴി​ തു​റ​ക്കു​ന്ന​ത്. ​വ്യ​വ​സാ​യ​ങ്ങ​ളു​ടെ​ വ​ള​ർ​ച്ച​യും​ പാ​രി​സ്ഥി​തി​ക​ ​ഉ​ത്ത​ര​വാ​ദിത്വ​വും​ ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​ൻ​ ല​ക്ഷ്യ​മി​ടു​ന്ന​ ​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ട്രേ​ഡിം​ഗ് സ്കീം​ (​C​C​T​S​)​,​ രാ​ജ്യ​ത്തി​ന്റെ​ ​ഹ​രി​ത​ ഭാ​വി​ക്കു​ള്ള​ സു​പ്ര​ധാ​ന​മാ​യ​ ന​യ​രേ​ഖ​യാ​ണ്. ​ ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ങ്ങ​ളു​ടെ​ പു​റ​ന്ത​ള്ള​ലി​ന്, സാ​മ്പ​ത്തി​ക​ ​വി​ല​ നി​ശ്ച​യി​ക്കു​ന്ന​തി​ലൂ​ടെ​ മ​ലി​നീ​ക​ര​ണം​ കു​റ​യ്ക്കാ​ൻ​ ​വ്യ​വ​സാ​യ​ങ്ങ​ളെ​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ട്രേ​ഡിം​ഗ് സ്കീമിന്റെ​ പ്ര​ധാ​ന​ ​ല​ക്ഷ്യം​. മ​ലി​നീ​ക​ര​ണ​ത്തി​ന് പ​ണം​ ന​ൽ​കേ​ണ്ടി​ വ​രു​മ്പോ​ൾ​,​ അ​ത് ​കു​റ​യ്ക്കാ​ൻ​ ക​മ്പ​നി​ക​ൾ​ പു​തി​യ​ സാ​ങ്കേ​തി​ക ​വി​ദ്യ​ക​ൾ​ ​സ്വീ​ക​രി​ക്കാ​ൻ​ നി​ർ​ബ​ന്ധി​ത​രാ​കും​. ​തു​ട​ക്ക​ത്തി​ൽ​,​ ഇ​രു​മ്പ്,​ സ്റ്റീ​ൽ​,​ അ​ലു​മി​നി​യം​,​ സി​മ​ന്റ്,​ ​പെ​ട്രോ​ളി​യം​ റി​ഫൈ​ന​റി​ക​ൾ​,​ തു​ണി​ത്ത​ര​ങ്ങ​ൾ​ ഉ​ൾ​പ്പെ​ടെ​ ഒ​മ്പ​ത് ​ഭാ​ര​മേ​റി​യ​ വ്യ​വ​സാ​യ​ മേ​ഖ​ല​ക​ളി​ലെ​ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​സ​ർ​ക്കാ​ർ​ എ​മി​ഷ​ൻ​ ടാ​ർ​ഗെ​റ്റു​ക​ൾ​ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഈ ​​ല​ക്ഷ്യ​ങ്ങ​ൾ​ പാ​ലി​ക്കാ​ൻ​ ക​ഴി​യാ​ത്ത​ ക​മ്പ​നി​ക​ൾ​,​ മ​റ്റ് ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ എ​മി​ഷ​ൻ​ കു​റ​ച്ച​ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്ന് ​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റു​ക​ൾ​ വാ​ങ്ങ​ണം​. ഒ​രു​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ​എ​ന്നാ​ൽ​ അ​ന്ത​രീ​ക്ഷ​ത്തി​ൽ​ നി​ന്ന് ഒ​രു​ മെ​ട്രി​ക് ട​ൺ​ ഹ​രി​ത​ഗൃ​ഹ​ ​വാ​ത​കം​ കു​റ​യ്ക്കു​ക​യോ​ നീ​ക്കം​ ചെ​യ്യു​ക​യോ​ ചെ​യ്ത​തി​ന്റെ​ ​സാ​ക്ഷ്യ​പ​ത്ര​മാ​ണ്. ​സു​സ്ഥി​ര​മാ​യ​ വ്യാ​വ​സാ​യി​ക​ രീ​തി​ക​ൾ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട്,​ ഈ​ വി​പ​ണി​ രാ​ജ്യ​ത്തെ​ ​വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് ആ​ഗോ​ള​ വ്യാ​പാ​ര​ത്തി​ൽ​ മു​ൻ​തൂ​ക്കം​ ​ന​ൽ​കും​. ​ ​മ​ണ്ണി​ൽ​ നി​ന്ന്​ സ​മ്പാ​ദ്യം​ ​കാ​ർ​ബ​ൺ​ വി​പ​ണി​യു​ടെ​ ശ്ര​ദ്ധ​ വ്യ​വ​സാ​യ​ങ്ങ​ളി​ലാ​ണെ​ങ്കി​ലും​,​ ​ഇ​തി​ന് രാ​ജ്യ​ത്തെ​ ക​ർ​ഷ​ക​രെ​ ശാ​ക്തീ​ക​രി​ക്കാ​നു​ള്ള​ വ​ലി​യ​ ​സാദ്ധ്യ​ത​യുമുണ്ട്. ​അ​നു​വ​ദ​നീ​യ​മാ​യ​ അ​ള​വി​ൽ​ കൂ​ടു​ത​ൽ​ കാ​ർ​ബ​ൺ​ പു​റ​ത്തു​വി​ടു​ന്ന​ ​വ​ലി​യ​ ക​മ്പ​നി​ക​ൾ​,​ ആ​ മ​ലി​നീ​ക​ര​ണ​ത്തി​ന് പ​രി​ഹാ​രം​ കാ​ണാ​ൻ​ ​ക്രെ​ഡി​റ്റു​ക​ൾ​ വാ​ങ്ങാ​ൻ​ നി​ർ​ബ​ന്ധി​ത​രാ​കും​. ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ,​ ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റു​ക​ൾ​ ​ന​ൽ​കു​ന്ന​ ഏ​ജ​ന്റു​മാ​രാ​യി​ മാ​റാം​. സു​സ്ഥി​ര​മാ​യ​ കാ​ർ​ഷി​ക​ രീ​തി​ക​ളി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് അ​ന്ത​രീ​ക്ഷ​ത്തി​ലെ​ കാ​ർ​ബ​ൺ​ ഡൈ​ ഓ​ക്സൈ​ഡി​നെ​ മ​ണ്ണി​ലും​ ​സ​സ്യ​ങ്ങ​ളി​ലും​ സം​ഭ​രി​ക്കാ​നാകും​. ഇ​ങ്ങ​നെ​ സം​ഭ​രി​ക്കു​ന്ന​ ഓ​രോ​ ട​ൺ​ കാ​ർ​ബ​ണി​നും​ ​ക​ർ​ഷ​ക​ർ​ക്ക് അ​ള​ക്കാ​വു​ന്ന​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റു​ക​ൾ​ ​ല​ഭി​ക്കും​. ഇ​ത് വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വി​റ്റ് ക​ർ​ഷ​ക​ർ​ക്ക് ​അ​ധി​ക​ വ​രു​മാ​നം​ നേ​ടാം​. ​ഇ​ത് ‘​പ​രി​സ്ഥി​തി​ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള​ പ്ര​തി​ഫ​ലം​’​ (​P​a​y​m​e​n​t​ f​o​r​ ​E​c​o​s​y​s​t​e​m​ S​e​r​v​i​c​e​s​)​ എ​ന്ന​ സി​ദ്ധാ​ന്ത​ത്തി​ന് അ​നു​സൃ​ത​മാ​ണ്. ​അ​താ​യ​ത്,​ കാ​ർ​ബ​ൺ​ സം​ഭ​ര​ണം​ പോ​ലു​ള്ള​ പാ​രി​സ്ഥി​തി​ക​ ​നേ​ട്ട​ങ്ങ​ൾ​ ന​ൽ​കു​ന്ന​തി​ന് ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യി​ ​ന​ഷ്ട​പ​രി​ഹാ​രം​ ന​ൽ​കു​ന്നു​. ഈ​ രീ​തി​ക​ൾ​ മ​ണ്ണി​ലെ​ ജൈ​വ​ ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ​ വ​ർ​ദ്ധി​പ്പി​ച്ച് വി​ള​വ് കൂ​ട്ടാ​നും​ കൃ​ഷി​യെ​ ​കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​ത്തെ​ അ​തി​ജീ​വി​ക്കാ​നും​ പ്രാ​പ്ത​മാ​ക്കും. ​ ​കേ​ര​ള​വും​ കാ​ർ​ബ​ൺ​ ന്യൂ​ട്ര​ൽ​ ല​ക്ഷ്യ​ങ്ങ​ളും​ കാ​ർ​ബ​ൺ​ ന്യൂ​ട്രാ​ലി​റ്റി​ ​ല​ക്ഷ്യ​ങ്ങ​ൾ​ കൈ​വ​രി​ക്കു​ന്ന​തി​ൽ​ കേ​ര​ളം​ ശ്ര​ദ്ധേ​യ​മാ​യ​ ​ചു​വ​ടു​വയ്​പ്പു​ക​ൾ​ ന​ട​ത്തി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ ന​ട​ക്കു​ന്ന​ ​സു​പ്ര​ധാ​ന​മാ​യ​ പ​ദ്ധ​തി​ക​ൾ​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് സാദ്ധ്യ​ത​ക​ൾ​ക്ക് ​വ​ള​ക്കൂ​റു​ള്ള​ മ​ണ്ണൊ​രു​ക്കു​ന്നു​. ​വ​യ​നാ​ട്ടി​ലെ​ മീ​ന​ങ്ങാ​ടി​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ​ ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ കാ​ർ​ബ​ൺ​ ന്യൂ​ട്ര​ൽ​ പ​ഞ്ചാ​യ​ത്താ​ക്കാ​നു​ള്ള​ പ​ദ്ധ​തി​ ​വ​ലി​യ​ ശ്ര​ദ്ധ​ നേ​ടി​യി​രു​ന്നു​. മീ​ന​ങ്ങാ​ടി​ മോ​ഡ​ലി​ന്റെ​ ​ചു​വ​ടു​പി​ടി​ച്ച്,​ ഹ​രി​ത​കേ​ര​ളം​ മി​ഷ​ൻ​'നെ​റ്റ് സീ​റോ​ കാ​ർ​ബ​ൺ​ ​കേ​ര​ളം​ ജ​ന​ങ്ങ​ളി​ലൂ​ടെ'​ എ​ന്ന​ വി​പു​ല​മാ​യ​ ക്യാമ്പ​യി​ൻ​ ​ന​ട​ത്തു​ന്നു​ണ്ട്. ഗോ​ശ്രീ​ ദ്വീ​പു​ക​ൾ​ പോ​ലു​ള്ള​ പ്ര​ദേ​ശ​ങ്ങ​ളെ​ ​കാ​ർ​ബ​ൺ​ ന്യൂ​ട്ര​ൽ​ മേ​ഖ​ല​ക​ളാ​ക്കാ​നു​ള്ള​ പ​ദ്ധ​തി​ രേ​ഖ​ക​ളും​ ​ത​യ്യാ​റാ​ക്കു​ന്നു​. അ​തു​പോ​ലെ​,​ ആ​ലു​വ​ സീ​ഡ് ഫാം​ രാ​ജ്യ​ത്തെ​ ​ആ​ദ്യ​ത്തെ​ കാ​ർ​ബ​ൺ​ ന്യൂ​ട്ര​ൽ​ ഫാം​ എ​ന്ന​ പ​ദ​വി​ നേ​ടി​. ഈ​ ​പ്രാ​ദേ​ശി​ക​ സം​രം​ഭ​ങ്ങ​ളെ​ല്ലാം​ കാ​ർ​ബ​ൺ​ ഓ​ഫ്സെ​റ്റിം​ഗിന്റെയും​ ​ക്രെ​ഡി​റ്റ് ജ​ന​റേ​ഷ​ന്റെ​യും​ വ​ലി​യ​ സാ​ദ്ധ്യ​ത​ക​ൾ​ തു​റ​ക്കു​ന്നു​. ​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ൽ​ കാ​ർ​ഷി​ക​,​ ​വ​ന​മേ​ഖ​ല​ക​ൾ​ക്കും വ​ലി​യ​ പ​ങ്കു​ണ്ട്. കേ​ര​ള​ത്തി​ലെ​ റ​ബ്ബ​ർ​ ​തോ​ട്ട​ങ്ങ​ളും​,​ മ​റ്റ് വ​ന​വ​ത്ക്ക​ര​ണ​ പ​ദ്ധ​തി​ക​ളും​ കാ​ർ​ബ​ൺ​ ​ആ​ഗി​ര​ണം​ ചെ​യ്യു​ന്ന​തി​ലൂ​ടെ​ ക്രെ​ഡി​റ്റ് നേ​ടാ​ൻ​ സാ​ദ്ധ്യ​ത​യു​ണ്ട്.

 ട്രീ​ ബാ​ങ്കിംഗ് പ​ദ്ധ​തി​:​ വ​നം​വ​കു​പ്പിന്റെ ഈ​ പ​ദ്ധ​തി​,​ സ്വ​കാ​ര്യ​ ഭൂ​മി​യി​ൽ​ മ​ര​ങ്ങ​ൾ​ ന​ട്ടു​പ​രി​പാ​ലി​ക്കു​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് സാ​മ്പ​ത്തി​ക​ പ്രോ​ത്സാ​ഹ​ന​വും​,​ ഭാ​വി​യി​ൽ​ ​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് വ​രു​മാ​ന​വും​ ഉ​റ​പ്പാ​ക്കു​ന്നു​.  സു​സ്ഥി​ര​ കാ​ർ​ഷി​ക​ രീ​തി​ക​ൾ​:​ രാ​സ​വ​ള​ങ്ങ​ളു​ടെ​ ഉ​പ​യോ​ഗം​ ​കു​റ​യ്ക്കു​ന്ന​തും​,​ ജൈ​വ​കൃ​ഷി​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും​ ​കൃ​ഷി​യി​ട​ങ്ങ​ളി​ൽ​ നി​ന്നു​ള്ള​ ഹ​രി​ത​ഗൃ​ഹ​ വാ​ത​ക​ ​ബ​ഹി​ർ​ഗ​മ​നം​ കു​റ​യ്ക്കും​. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ബ​ൺ​ ​ക്രെ​ഡി​റ്റു​ക​ൾ​ നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ​ ​സാ​മ്പ​ത്തി​ക​ നേ​ട്ട​ത്തി​നും വ​ഴിയൊരുക്കും​. ​ ​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ട്രേ​ഡിം​ഗ് സ്കീ​മി​ന് കീ​ഴി​ൽ​,​ പു​ന​രു​പ​യോ​ഗ​ ​ഊ​ർ​ജ്ജം​,​ ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ​ വ​ന​വ​ത്​ക്ക​ര​ണം​ ​എ​ന്നി​വ​യ്ക്കാ​യു​ള്ള​ രീ​തി​ശാ​സ്ത്ര​ങ്ങ​ൾ​ക്ക് കേ​ന്ദ്രം​ അം​ഗീ​കാ​രം​ ​ന​ൽ​കി​യി​ട്ടു​ണ്ട്. പ​ശ്ചി​മ​ഘ​ട്ട​ത്താ​ൽ​ സ​മ്പ​ന്ന​മാ​യ​ കേ​ര​ള​ത്തി​ന് ​വ​ന​വ​ത്​ക്ക​ര​ണ​ത്തി​ലൂ​ടെ​ ക്രെ​ഡി​റ്റു​ക​ൾ​ നേ​ടു​ന്ന​തി​ൽ​ വ​ലി​യ​ ​സാദ്ധ്യ​ത​ക​ളു​ണ്ട്. കേ​ര​ള​ത്തെ​ സം​ബ​ന്ധി​ച്ച്, നി​ല​വി​ലു​ള്ള​ ​പ്രാ​ദേ​ശി​ക​ കാ​ർ​ബ​ൺ​ ന്യൂ​ട്ര​ൽ​ സം​രം​ഭ​ങ്ങ​ളെ​ സി.സി.ടി.എസി​ന്റെ ​നി​യ​മ​പ​ര​മാ​യ​ ച​ട്ട​ക്കൂ​ടു​മാ​യി​ ബ​ന്ധി​പ്പി​ക്കു​ക​ എ​ന്ന​ത് ​പ്ര​ധാ​ന​മാ​ണ്. ​ ​വെ​ല്ലു​വി​ളി​ക​ളും​ സാ​ദ്ധ്യ​ത​ക​ളും​ ​​കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റ് ട്രേ​ഡിം​ഗ് സ്കീമിന് വ​ലി​യ​ സാദ്ധ്യ​ത​ക​ളു​ണ്ടെ​ങ്കി​ലും​,​ വെ​ല്ലു​വി​ളി​ക​ൾ​ ​കു​റ​വ​ല്ല​. ഏ​റ്റ​വും​ പ്ര​ധാ​ന​പ്പെ​ട്ടത് സു​താ​ര്യ​ത​യും​ ​നി​രീ​ക്ഷ​ണ​വു​മാ​ണ്. വ്യ​വ​സാ​യ​ങ്ങ​ൾ​ അ​വ​രു​ടെ​ യ​ഥാ​ർ​ത്ഥ​ ​ബ​ഹി​ർ​ഗ​മ​നം​ കൃ​ത്യ​മാ​യി​ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം​. ഗ്രീ​ൻ​ വാ​ഷിം​ഗ് (​G​r​e​e​n​w​a​s​h​i​n​g​)​ ​ അ​താ​യ​ത്,​ ​പ​രി​സ്ഥി​തി​ സൗ​ഹൃ​ദ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ​ ​സം​വി​ധാ​ന​ത്തി​ന്റെ​ വി​ശ്വാ​സ്യ​ത​യെ​ ത​ക​ർ​ക്കും. ​കൂ​ടാ​തെ​,​ കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റു​ക​ൾ​ക്ക് വി​പ​ണി​യി​ൽ​ ​സ്ഥി​ര​ത​യു​ള്ള​തും​ ന്യാ​യ​മാ​യ​തു​മാ​യ​ ഒ​രു​ വി​ല​ (​P​r​i​c​i​n​g​)​ ​ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. വി​ല​ കു​റ​വാ​ണെ​ങ്കി​ൽ​,​ ക​മ്പ​നി​ക​ൾ​ ​മ​ലി​നീ​ക​ര​ണം​ കു​റ​യ്ക്കു​ന്ന​തി​നു​ പ​ക​രം​ ക്രെ​ഡി​റ്റു​ക​ൾ​ വാ​ങ്ങി​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ശ്ര​മി​ക്കും​. ​ ​എ​ങ്കി​ലും​,​ സി.സി.ടി.എസ് പോ​ലു​ള്ള​ സം​വി​ധാ​ന​ങ്ങ​ൾ​ ഇ​ന്ത്യ​യു​ടെ​ ഹ​രി​ത​ ​പ​രി​വ​ർ​ത്ത​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​ത് സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യെ​യും​ പാ​രി​സ്ഥി​തി​ക​ സു​ര​ക്ഷ​യെ​യും​ ഒ​രു​മി​ച്ച് ​കൊ​ണ്ടു​പോ​കാ​നു​ള്ള​ ഒ​രു​ പു​തി​യ​ പാ​ത​ തു​റ​ക്കും​. സ​ർ​ക്കാ​ർ​,​ ​വ്യ​വ​സാ​യി​ക​ൾ​,​ സാ​ധാ​ര​ണ​ ജ​ന​ങ്ങ​ൾ​ എ​ന്നി​വ​രു​ടെ​യെ​ല്ലാം​ കൂ​ട്ടാ​യ​ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​ മാ​ത്ര​മേ​ ഈ​ സം​രം​ഭ​ത്തി​ന് വി​ജ​യം​ കാ​ണാ​ൻ​ സാ​ധി​ക്കൂ​. കാ​ർ​ബ​ൺ​ ക്രെ​ഡി​റ്റു​ക​ൾ​ വെ​റും​ സാ​മ്പ​ത്തി​ക​ ഇ​ട​പാ​ടു​ക​ൾ​ മാ​ത്ര​മ​ല്ല​,​ വ​രും​ ത​ല​മു​റ​യ്ക്ക് ശു​ദ്ധ​മാ​യൊ​രു​ ലോ​കം​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള​ ന​മ്മു​ടെ​ ന​യ​പ​ര​മാ​യ​ പ്ര​തി​ബ​ദ്ധ​ത​യു​ടെ​ പ്ര​തീ​കം​ കൂ​ടി​യാ​ണ്.

(ഡോ. അഖിൽ എം. പി, ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ അസിസ്റ്റന്റ് പ്രൊഫസറും ഡോ. അപർണ മെറിൻ മാത്യു, തിരുവനന്തപുരം ആൾ സെയ്ന്റ്സ് കോളേജിലെ കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്)​