ഇഫിയിൽ മികച്ച ചിത്രങ്ങളുടെ നിര; കാനിലും വെനീസിലും ബെർലിനിലും തിളങ്ങിയ ചിത്രങ്ങൾ
കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ ലഭിച്ച ജാഫർ പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ് ', വെനീസ് ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ലയൺ ലഭിച്ച ജിം ജർമുഷിന്റെ ' ഫാദർ, മദർ, സിസ്റ്റർ, ബ്രദർ" ബെർലിൻ ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ ലഭിച്ച ഡ്രീംസ്, ബുസാനടക്കം മറ്റു പ്രമുഖ ഫെസ്റ്റിവലുകളിൽ പുരസ്കാരം നേടിയ മികച്ച ചിത്രങ്ങളാണ്. അമ്പത്തിയാറാമത് ഇഫിയെ സമ്പന്നമാക്കാൻ പ്രേക്ഷകരെ ഹരംകൊള്ളിക്കുന്ന ചിത്രങ്ങളുടെ നിര തന്നെ ഉണ്ടാകും. പ്രശസ്ത ഇറാനിയൻ ചലച്ചിത്രകാരൻ പനാഹിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡന്റ്. ജീവിതയാത്രയിൽ അകന്നുപോയ ഒരു കുടുംബം. മൂന്നുരാജ്യങ്ങളിലായി ചേക്കേറിയപ്പോൾ,മക്കളിൽ ചിലർ ഒരു ഒത്തുചേരലിനായി ശ്രമിക്കുകയാണ് ' ഫാദർ, മദർ, സിസ്റ്റർ, ബ്രദർ എന്ന ചിത്രത്തിലൂടെ. അമേരിക്കൻ ചലച്ചിത്രകാരനും സംഗീതജ്ഞനുമായ ജിം ജർമുഷിന്റെ കോമഡി ഡ്രാമ ആന്തോളജി ചിത്രമാണിത്.ഡ്രീംസിന്റെ പ്രമേയം ഒരു ബാലെ ഡാൻസറും സമൂഹത്തിൽ ഉയർന്ന ശ്രേണിയിൽ വിരാജിക്കുന്ന യുവതിയും തമ്മിലുള്ള അടുപ്പത്തിന്റെ കഥയാണ്. സർക്കീട്ട് മത്സര വിഭാഗത്തിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന മലയാള ചിത്രം സർക്കീട്ട് യു.എ.ഇയിൽ താമസിക്കുന്ന ഒരു മലയാളി ദമ്പതികൾ, എഡിഎച്ച്ഡി രോഗബാധിതനായ മകനെ വളർത്താൻ പാടുപെടുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. സ്വന്തം വെല്ലുവിളികൾ നേരിടുന്ന ഒരു തൊഴിലില്ലാത്ത പുരുഷനുമായി അവരുടെ ജീവിതം കൂടിച്ചേരുന്നു. മാതാപിതാക്കളുടെ ക്ഷീണം, സഹാനുഭൂതി, മനുഷ്യബന്ധങ്ങൾ എന്നിവയുടെ പ്രമേയങ്ങളാണ് ചിത്രം പരിശോധിക്കുന്നത്.താമർ കെ.വി.രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ആസിഫ് അലി , ഓർഹാൻ ഹൈദർ, ദിവ്യ പ്രഭ , ദീപക് പറമ്പോൽഎന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.