പദ്ധതികളുടെ സമർപ്പണം
Sunday 16 November 2025 1:13 AM IST
മേലമ്പാറ : ധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരിച്ച പദ്ധതികളുടെ സമർപ്പണോത്സവം തിരുവിതാംകൂർ യുവരാജാവ് അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. തന്ത്രി മറ്റപ്പള്ളി മന പരമേശ്വരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. കൃഷ്ണശില പാകി പൂർത്തീകരിച്ച പ്രദക്ഷിണവഴിയുടെ സമർപ്പണം ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം മനോജ് ബി. നായർ നിർവഹിച്ചു. സുരേഷ് ഇട്ടിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. നവീകരണ പൂർത്തിയാക്കിയ ആനക്കൊട്ടിലലേയ്ക്ക് ഗജോത്തമൻ പല്ലാട്ട് ബ്രഹ്മദത്തൻ ആദ്യപ്രവേശനം നടത്തി.