ഉത്രാളികാവ് പൂരം: ദേശചടങ്ങുകൾക്ക് തുടക്കം
Sunday 16 November 2025 12:04 AM IST
വടക്കാഞ്ചേരി: ഉത്രാളി കാവ് പൂര ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കുമരനെല്ലൂർ ദേശം. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നോട്ടീസ് എ.വി.ടി.ഗ്രൂപ്പ് സെയിൽസ് അസി: ജനറൽ മാനേജർ ദിലീപ് ശ്രീധരന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ദേശം പൂരനിലാവിന്റെ 10 വർഷത്തെ വിവിധ പരിപാടികളുടെ പി.രാജൻ തയ്യാറാക്കിയ വീഡിയോ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. ദേശ കമ്മിറ്റി പ്രസിഡന്റ് എ.കെ. സതീഷ്‌കുമാർ അദ്ധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ് അസി: കമ്മീഷണർ കെ.എൻ. ദീപേഷ് ,വി.സുരേഷ് കുമാർ, പി.ആർ.സുരേഷ് കുമാർ,സി. ജയേഷ് കുമാർ,ബാബു പൂക്കുന്നത്,പി.ജി.രവീന്ദ്രൻ, സി.എ.ശങ്കരൻകുട്ടി,പി.എൻ. രാജൻ,പി.പ്രശാന്ത്,അജീഷ് കർക്കിടകത്ത്,അജിത്കുമാർ മല്ലയ്യ,പി.എൻഗോകുലൻ, പി.വി.ഹരികൃഷ്ണൻ, എന്നിവർ സംസാരിച്ചു.2026 ഫെബ്രുവരി 24 നാണ് പൂരം.