പുരസ്‌കാരം പ്രഖ്യാപിച്ചു

Sunday 16 November 2025 12:07 AM IST

തൃശൂർ: ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്‌കാരം പ്രഖ്യാപിച്ചു. അജ്ഞാതനാമ, മുക്തകണ്ഠം വി.കെ.എൻ എന്നീ പുസ്തകങ്ങൾ മുൻനിറുത്തി സമഗ്ര സംഭാവന പരിഗണിച്ചുള്ള സാഹിത്യ പ്രതിഭാ പുരസ്‌കാരം കെ. രാഘുനാഥനും ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സർഗശ്രീ പുരസ്‌കാരം പെരുമലയൻ എന്ന നോവലിന്റെ രചയിതാവ് എം.വി. ജനാർദ്ദനനും പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച എം.എ വിദ്യാർത്ഥിക്കുള്ള പുരസ്‌കാരം കേരള വർമ്മ കോളേജിലെ സി. വിശ്വജിത്തിനും ലഭിച്ചു. 22ന് സാഹിത്യ അക്കാഡമി എം.ടി.ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ നൽകുമെന്ന് സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ ഡോ. പി.വി. കൃഷ്ണൻ നായർ, രക്ഷാധികാരി ഡോ. സരസ്വതി ബാലകൃഷ്ണൻ, അപർണ ബാലകൃഷ്ണൻ, കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.