ആദ്യ പട്ടികയുമായി എൽ.ഡി.എഫ്, വച്ചുമാറ്റം, പുതിയമുഖം

Sunday 16 November 2025 12:12 AM IST

തൃശൂർ: പുതുമുഖങ്ങളുടെ ആധിപത്യം, ഘടക സീറ്റുകളിൽ വച്ചുമാറ്റം... കോർപറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും എൽ.ഡി.എഫ്. സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം കഴിയുമ്പോൾ ആകെത്തുക ഇതാണ്. കോൺഗ്രസ് വിട്ട് എൽ.ഡി.എഫിൽ ചേർന്ന നിമ്മി റപ്പായി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതും മറ്റൊരു പ്രത്യേകത. എൻ.സി.പി ടിക്കറ്റിലാണ് മത്സരം. സി.പി.ഐ വർഷങ്ങളായി മത്സരിച്ചിരുന്ന കൃഷ്ണാപുരം, പൂത്തോൾ സീറ്റുകൾ വച്ച് മാറും. ഡെപ്യുട്ടി മേയർ എം.എൽ.റോസിയും കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച എം.പി പോളിയും ഇത്തവണയും എൽ.എഡി.എഫ് സ്വതന്ത്രരായി തന്നെ മത്സരിക്കും. തിരുവമ്പാടി സീറ്റും എൽ.ഡി.എഫ് സ്വതന്ത്രൻ മത്സരിക്കും. ഈ സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കേരള കോൺഗ്രസ് ബി, നാഷണൽ ലീഗ് ഉൾപ്പടെയുള്ള ഏതാനും ഘടകകക്ഷികൾക്ക് കോർപറേഷനിൽ സീറ്റ് നൽകിയിട്ടില്ല. എൻ.സി.പി സ്ഥിരമായി മത്സരിച്ചിരുന്ന തേക്കിൻകാട് ഡിവിഷൻ ആർ.ജെ.ഡിക്ക് നൽകി. ഒല്ലൂർ ഡിവിഷനാണ് എൻ.സി.പിക്ക് നൽകിയത്. മുൻ മേയർ അജിത ജയരാജൻ, മുൻ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, അനീസ് അഹമ്മദ് എന്നിവർ പട്ടികയിലുണ്ട്. എ.ഐ.വൈ.എഫ് നേതാവായിരുന്ന ടി.പ്രദീപ് കുമാർ സി.പി.ഐ പട്ടികയിലുണ്ട്. മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതുള്ള നോവലിസ്റ്റ് ലിസി ജോയിയും മത്സരത്തിനിറങ്ങുന്നുണ്ട്.

ആകെ സീറ്റുകൾ ഇങ്ങനെ

സി.പി.എം - 38 സി.പി.ഐ - 8 ജനതാദൾ(എസ്) - 2 ആർ.ജെ.ഡി - 3 എൻ.സി.പി - 1 കേരള കോൺഗ്രസ് (എസ്) - 1 കേരള കോൺഗ്രസ് (എം) - 2 എൽ.ഡി.എഫ് സ്വതന്ത്രൻ - 1

സ്ഥാനാർത്ഥി പട്ടിക

പി.വി.മുരളി( പൂങ്കുന്നം), ജെ.ലളിതാംബിക( കുട്ടൻകുളങ്ങര), പി.പങ്കജാക്ഷൻ( പാട്ടുരായ്ക്കൽ), കെ.എം.രാജേഷ്( വിയ്യൂർ), സജിത ഫ്രാൻസിസ്( പെരിങ്ങാവ്),ടി.ആർ.ഹിരൺ( രാമവർമ്മപുരം),രാധിക അശോകൻ( കുറ്റുമുക്ക്),സിന്ധു തൈക്കാടൻ( വില്ലടം), വി.നന്ദകുമാർ( ചേറൂർ),ശാരിമോൾ ( ഗാന്ധിനഗർ),അഡ്വ.എം.എ.പോളി(മുക്കാട്ടുകര),ലിബി ലിന്റോ(നെട്ടിശേരി),അഡ്വ.അഞ്ജു സുരേഷ്( മുല്ലക്കര),അഡ്വ. അനീസ് അഹമ്മദ്( മണ്ണുത്തി), ടി.പ്രദീപ് (ഒല്ലൂക്കര), സൗമ്യ പ്രതീഷ്(കൃഷ്ണാപുരം),പി.കെ.ഷീബു(കുട്ടനെല്ലൂർ),തോമസ്.ജെ.തെറ്റയിൽ(ചേലക്കോട്ടുകര),എം.എൽ.റോസി(കാളത്തോട്),അഡ്വ.ഡെൽസൺ ഡേവീസ് ( ചെമ്പൂക്കാവ്),ചിത്ര ചന്ദ്രമോഹൻ( വളർക്കാവ്), സ്മിത സുരേഷ്(അഞ്ചേരി) ,കെ.എം.രാധകൃഷ്ണൻ(പടവരാട്),സി.പി.പോളി(ഒല്ലൂർ സെന്റർ),ഡോ.കീർത്തന കാർത്തികേയൻ(തൈക്കാട്ടുശേരി),നിമ്മി റപ്പായി( ഒല്ലൂർ), ലിമ്‌ന മനോജ്(ഒല്ലൂർ),തോമസ് ആന്റണി( കുരിയച്ചിറ വെസ്റ്റ്),ഷീന ആനന്ദ് ( കണ്ണംകുളങ്ങര),പി.ഹരി( കോട്ടപ്പുറം),പി.സുകുമാരൻ(പൂത്തോൾ), അജിത ജയരാജൻ( കൊക്കാലെ),എം.എസ്.സിജിത്ത്(വടൂക്കര),പി.എസ്.ലത(കൂർഞ്ചേരി),അശ്വതി നവീൻ(കണിമംഗലം), ജെസ്മി സജു(പനമുക്ക്), ഗിരിജ രാജൻ( നെടുപുഴ), എൻ.വി.രഞ്ജിത്ത് (കാര്യാട്ടുകര),ലിസി ജോയ് (ലാലൂർ),സിന്ധു സുരേഷ് (അരണാട്ടുകര),സുനിത വിനോദ് (കാനാട്ടുകര),എ.ജയദേവൻ(സിവിൽ സ്‌റ്റേഷൻ),ഷാജു കുണ്ടോളി (എൽത്തുരുത്ത്), ലിന്റോ പോൾ( ഒളരി), അഡ്വ.റെജീന ജിപ്‌സൺ(ചേറ്റുപുഴ),ജിഷ സന്തോഷ് (പുല്ലഴി),എ.ഡി.ജയൻ(പുതൂർക്കര)

ജില്ലാ പഞ്ചായത്ത് ; 18 സീറ്റിൽ സി.പി.എം യുവാക്കളെ അണിനിരത്തി സി.പി.ഐ

തൃശൂർ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകി എൽ.ഡി.എഫ്. 30 ഡിവിഷനുകളിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പുതുമുഖങ്ങളാണ്. നിലവിലെ ജില്ലാ പഞ്ചായത്തിലെ ഏതാനും പേരും ലിസ്റ്റിൽ സ്ഥാനം പിടിച്ചു. എ.ഐ.വൈ.എഫിന്റെ മുൻ സംസ്ഥാന നേതാക്കളായ കെ.പി.സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ എന്നിവർക്ക് സി.പി.ഐ സീറ്റ് നൽകിയപ്പോൾ സി.പി.എമ്മിൽ ജില്ലാ കമ്മിറ്റിയംഗവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മേരി തോമസ്, നിലവിലെ ജില്ലാ പഞ്ചായത്തംഗം പി.എസ്.വിനയൻ എന്നിവർക്കും സീറ്റ് നൽകി. സി.പി.എം 18 സീറ്റിലും സി.പി.ഐ എട്ട് സീറ്റിലും മത്സരിക്കും. ചിലയിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സി. പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റുമാരും ഇടം പിടിച്ചു. ആർ.ജെ.ഡി, എൻ.സി.പി, കേരള കോൺഗ്രസ് (എം), ഐ.എൻ.എൽ എന്നീ കക്ഷികൾക്കും ഓരോ സീറ്റുകൾ നൽകി.

ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ

അഡ്വ.ലക്ഷ്മി ശ്രീകുമാർ(വടക്കേക്കാട്), കെ.ബി.ജയൻ(കാട്ടകാമ്പൽ), എം.പത്മിനി ടീച്ചർ (ചൂണ്ടൽ), മീന സാജൻ(എരുമപ്പെട്ടി),വി.എം.ബുഷറ(വള്ളത്തോൾ നഗർ), കെ.ആർ.സത്യൻ(തിരുവില്വാമല) കെ.ആർ.മായ(ചേലക്കര), മേരി തോമസ് ( വാഴാനി), അഡ്വ.പി.കെ.പ്രസാദ് (അവണൂർ),പി.എസ്.വിനയൻ(പീച്ചി),ഷീല ജോർജ് (ആമ്പല്ലൂർ),കെ.ജെ.ഡിക്‌സൺ(കൊടകര),സി.ജി.സിനി ടീച്ചർ(അതിരപ്പിള്ളി), അഡ്വ.കെ.ആർ.സുമേഷ് (കൊരട്ടി),രാഗി ശ്രീനീവാസൻ(ആളൂർ), എം.ആർ.അപ്പുക്കുട്ടൻ(മാള), ജോസ് ചിറ്റിലപ്പിള്ളി (മുരിയാട്),അമ്പിളി വേണു(പറപ്പൂക്കര),ടി.കെ.സുധീഷ്(കാട്ടൂർ),നൗഷാദ് കറുകപ്പാടം( ഏറിയാട് ), പി.ബി.ഷക്കില (വെള്ളാങ്കല്ലൂർ), കെ.എസ്.ജയ(കൈപ്പമംഗലം), അമൽ.ടി.പ്രേമൻ (തൃപ്രയാർ),സി.എസ്.സംഗീത് (ചേർപ്പ്), കെ.പി.സന്ദീപ് (താന്ന്യം),സജില സന്തോഷ്(അന്തിക്കാട്), പി.ഐ.സജിത (തളിക്കുളം),രാകേഷ് (കണിയാംപറമ്പിൽ) എന്നിവർ മത്സരിക്കും. ഐ.എൻ.എൽ മത്സരിക്കുന്ന കടപ്പുറം ഡിവിഷനിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

സീ​റ്റു​ക​ൾ​ ​വി​ട്ടു​ ​ന​ൽ​കി​ ​സി.​പി.ഐ

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​നി​ല​വി​ലെ​ ​സി​റ്റിം​ഗ് ​സീ​റ്റു​ക​ൾ​ ​വി​ട്ടു​ ​ന​ൽ​കി​ ​സി.​പി.​ഐ.​ ​എ​ട്ടു​ ​സീ​റ്റു​ക​ളാ​ണ് ​സി.​പി.​ഐ​ക്ക് ​ന​ൽ​കി​യ​ത്.​ ​കൃ​ഷ്ണാ​പു​ര​വും​ ​പൂ​ത്തോ​ളും​ ​സി.​പി.​ഐ​ ​വ​ച്ച് ​മാ​റും.​പ​ക​രം​ ​ഒ​ല്ലൂ​ക്ക​ര​യും​ ​എ​ൽ​ത്തു​രു​ത്തു​മാ​ണ് ​ല​ഭി​ച്ച​ത്.കൃ​ഷ്ണാ​പു​രം​ ​ജ​ന​താ​ദ​ൾ​ ​(​ ​എ​സ്)​ ​ഏ​റ്റെ​ടു​ക്കും.​ ​പൂ​ത്തോ​ളി​ൽ​ ​സി.​പി.​എം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​പി.​സു​കു​മാ​ര​ൻ​ ​മ​ത്സ​രി​ക്കും.​ ​എ​ട്ട് ​സീ​റ്റു​ക​ളി​ൽ​ ​ഏ​ഴി​ട​ത്തും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ചി​യ്യാ​രം​ ​സൗ​ത്തി​ൽ​ ​പ്ര​ഖ്യാ​പ​ന​മാ​യി​ല്ല.​ ​എ​ന്നാ​ൽ​ ​നി​ല​വി​ലെ​ ​കൗ​ൺ​സി​ല​ർ​മാ​രി​ൽ​ ​ആ​ർ​ക്കും​ ​സീ​റ്റ് ​ന​ൽ​കി​യി​ട്ടി​ല്ല.​ ​നേ​ര​ത്തെ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​സ്ഥാ​ന​ത്തെ​ ​ചൊ​ല്ലി​ ​വ​നി​താ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​ത​ർ​ക്ക​മാ​യ​തോ​ടെ​ ​സ്ഥാ​നം​ ​സി.​പി.​ഐ​ ​ഏ​റ്റെ​ടു​ക്കാ​തെ​ ​എം.​എ​ൽ.​റോ​സി​ക്ക് ​വി​ട്ടു​ ​ന​ൽ​കി.

വി​മ​ത​രാ​കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്കൾ

തൃ​ശൂ​ർ​:​ ​കോ​ർ​പ​റേ​ഷ​ൻ​ ​സീ​റ്റ് ​വി​ഭ​ജ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​രാ​ജി​വ​ച്ച് ​വി​മ​ത​രാ​യി​ ​മ​ത്സ​രി​ക്കാ​ൻ​ ​ചി​ല​ ​നേ​താ​ക്ക​ളു​ടെ​ ​തീ​രു​മാ​നം.​ ​കോ​ൺ​ഗ്ര​സ് ​കൗ​ൺ​സി​ല​റാ​യി​രു​ന്ന​ ​നി​മ്മി​ ​റ​പ്പാ​യി​ ​രാ​ജി​വ​ച്ച് ​ഇ​ട​തു​മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യെ​ങ്കി​ലും​ ​മ​റ്റ് ​മൂ​ന്നു​ ​പേ​ർ​ ​വി​മ​ത​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി​ ​മ​ത്സ​രി​ക്കും.​ ​സീ​റ്റ് ​ല​ഭി​ക്കാ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​ര​വി​ ​ജോ​സ് ​താ​ണി​ക്ക​ൽ​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​വും​ ​യു.​ഡി.​എ​ഫ് ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​സ്ഥാ​ന​വും​ ​രാ​ജി​വ​ച്ചു.​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​രാ​ജി​ ​വ​ച്ചി​ട്ടി​ല്ലെ​ന്ന് ​ര​വി​ ​ജോ​സ് ​പ​റ​ഞ്ഞു.​ ​തൃ​ശൂ​ർ​ ​ഈ​സ്റ്റ് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റും​ ​മു​ൻ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​ജോ​ർ​ജ് ​ചാ​ണ്ടി​യും​ ​മു​ൻ​ ​കൗ​ൺ​സി​ല​റാ​യ​ ​ഷോ​മി​ ​ഫ്രാ​ൻ​സി​സും​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​രാ​ജി​വ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ലാ​ണെ​ന്ന് ​അ​റി​യു​ന്നു.