സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Sunday 16 November 2025 12:15 AM IST
തൃശൂർ: തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പൂങ്കുന്നത്തെ ഇപ്പോഴത്തെ കൗൺസിലർ ഡോ. വി. ആതിര കുട്ടൻകുളങ്ങരയിലും വിൻഷി അരുൺകുമാർ കൊക്കാലെയിലും മത്സരിക്കും. ഇവർ ഉൾപ്പെടെ 13 പേരെയാണ് രണ്ടാം ലിസ്റ്റിൽ പ്രഖ്യാപിച്ചത്. ഇതോടെ കോർപറേഷനിൽ 43 ഡിവിഷനുകളിൽ മത്സരിക്കാനുള്ള ലിസ്റ്റ് ബി.ജെ.പി പ്രഖ്യാപിച്ചു. മറ്റ് സ്ഥാനാർത്ഥികളും ഡിവിഷനുകളും: മുംതാസ് താഹ (കണ്ണംകുളങ്ങര), രാജൻ കൊച്ചാട്ടിൽ (മുക്കാട്ടുകര), ഭാസ്‌കർ കെ. മാധവ് (മണ്ണുത്തി), രതീഷ് കടവിൽ (ഒളരി), അബിൻസ് (ചേലക്കോട്ടുകര), ജാസ്മിൻ ബാബു (ഗാന്ധി നഗർ), അമൃത (കിഴക്കുംപാട്ടുകര), റാംകുമാർ ഷേണായി (പൂത്തോൾ), കീർത്തന സുരേഷ് (പുല്ലഴി), ശ്രീലത (അയ്യന്തോൾ), കെ.ജി. നിജി (അരണാട്ടുകര).