അംബിക എ.എൽ.പി സ്ക്കൂളിൽ വിജയോത്സവം
Saturday 15 November 2025 9:34 PM IST
ഉദുമ : അംബിക എൽപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു . പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ.കെ.ബാലകൃഷ്ണൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ നാരോത്ത് മുഖ്യാതിഥിയായി. ഉജ്വലബാല്യം പുരസ്കാരം നേടിയ ഇഷാന എസ്.പാൽ അടക്കമുളള ഉപജില്ല മേളകളിൽ പങ്കെടുത്ത വിദ്യാർത്ഥികളാണ് വിജയോത്സവത്തിൽ അനുമോദിച്ചത്. കെ.വി.അപ്പു, ഗിരീഷ് ബാബു,എച്ച്.ഹരിഹരൻ, എച്ച്. ഉണ്ണികൃഷ്ണൻ , സി കെ.വേണു, രമേശ് കുമാർ കോപ്പൽ, ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു. പ്രധാനദ്ധ്യാപിക കെ.രമണി സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ.പി.സവിത നന്ദിയും പറഞ്ഞു. പരിപാടിക്കൊത്തിയവർക്ക് ഇക്കോ ക്ലബ് കൃഷി ചെയ്ത അരി ഉപയോഗിച്ചുളള പായസ വിതരണവും നടത്തി.