വ്യാജ സൈറ്റിനെതിരെ പരാതി
Sunday 16 November 2025 12:00 AM IST
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം, കൗസ്തുഭം റെസ്റ്റ് ഹൗസുകളിൽ മുറികൾ ബുക്ക് ചെയ്ത് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരിൽ നിന്ന് പണം തട്ടിയെടുക്കാൻ വ്യാജ വെബ് സൈറ്റുകൾ പ്രവർത്തിക്കുന്നതായി ദേവസ്വത്തിന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസുകളിൽ ഭക്തർക്ക് റൂം ബുക്ക് ചെയ്യാൻ www.guruvayurdevaswom.in എന്ന ദേവസ്വം ഔദ്യോഗിക വെബ് സെറ്റ് വഴി സാദ്ധ്യമാണ്. മറ്റ് സ്വകാര്യ വെബ്‌സൈറ്റുകളിൽ നിന്ന് ഈ സേവനം ലഭ്യമല്ല. തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഭക്തർ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം അറിയിച്ചു. ദേവസ്വം റൂം ബുക്കിങ്ങിനെക്കുറിച്ച് അറിയാൻ പാഞ്ചജന്യം റെസ്റ്റ് ഹൗസ് 0487 2556535 കൗസ്തുഭം 0487 2556537, 04872556335.