സ്കൗട്സ്- ഗൈഡ്സ് ബുൾബുൾ ഉത്സവം
Saturday 15 November 2025 9:36 PM IST
കാഞ്ഞങ്ങാട് : ഭാരത് സ്കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾബുൾ ഉത്സവം കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി. ഇ.എൽ.പി സ്കൂളിൽ. ഡി.ഇ.ഒ ആർ.റോഹിൻ രാജ് ഉദ്ഘാടനം ചെയ്തു. സി കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. എ ഇ ഒ, കെ.സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി.മുഹമ്മദ് കാസിം, മാനേജർ പി.കെ.സുബൈർ, സി എച്ച്.നജ്മുദ്ധീൻ, പി. അബ്ദുൾ ഷെരീഫ്. ടി.വി.ഭുവനേന്ദ്രൻ നായർ ,വി.എൽ.സൂസമ്മ, ടി.വിലാസിനി , എം.വി.വി കെ.ഭാസ്കരൻ , ടി.ഐ.സുധാമണി, വി. ജയരാജ്, വി.സുധാകരൻ എൻ.വിനീത് കുമാർ എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ പി.രാജീവൻ സ്വാഗതവും കെ.വി.അശ്വതി നന്ദിയും പറഞ്ഞു. നാല് ഉപജില്ലകളിൽ നിന്ന് 250 കുട്ടികൾ പങ്കെടുക്കും .പരിപാടി നാളെ ഉച്ചക്ക് ശേഷം സമാപിക്കും.