എൻ.ഡി.എ കൺവെൻഷൻ

Sunday 16 November 2025 12:00 AM IST

തൃശൂർ: കോർപറേഷൻ തല എൻ.ഡി.എ സ്ഥാനാർത്ഥികളുടെ കൺവെൻഷൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. കോർപറേഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളെയും മറ്റ് പാർട്ടികളിൽ നിന്നും ബി.ജെ.പിയിലേക്ക് വന്നവരെയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് സ്വീകരിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ബി.ഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, രതീഷ്, രവികുമാർ ഉപ്പത്ത്, സന്തോഷ് കുമാർ, രാമചന്ദ്രൻ, എം.എസ്. സമ്പൂർ എന്നിവർ പങ്കെടുത്തു.