ദേശീയ ടെന്നിക്കോയ്റ്റ് സംഘാടകസമിതി ഓഫീസ് തുറന്നു
തൃക്കരിപ്പൂർ: ഡിസംബർ 22 മുതൽ 26 വരെ തൃക്കരിപ്പൂർ സെൻ്റ്പോൾസ് എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ ടെന്നിക്കോയ്റ്റ് ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ മഡിയൻ രവി അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം സംഘാടക സമിതി ചീഫ് കോ-ഓർഡിനേറ്റർ ടി.വി.ബാലൻ നിർവഹിച്ചു. ഫണ്ട് ശേഖരണ ഉദ്ഘാടനം സാമ്പത്തികസമിതി ചെയർമാൻ എൻ.എ.മുനീർ നിർവഹിച്ചു. ഡോ.വി.പി.പി. മുസ്തഫ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി.പി.അശോകൻ , ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി.ബിജു, ജനറൽ കൺവീനർ കെ.വി.ഗോപാലൻ, കെ.വി.രാഘവൻ , കെ.മധുസൂദനൻ, എം.രജീഷ് ബാബു, കെ. നിഷാന്ത് , ഇ.കെ.ബൈജു എന്നിവർ സംസാരിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത ഉദിനൂരിലെ വസുദേവിനെ ചടങ്ങിൽ അനുമോദിച്ചു.