ഹോമിയോ മെഡിക്കൽക്യാമ്പ്

Saturday 15 November 2025 9:44 PM IST

കാഞ്ഞങ്ങാട് : ജില്ലാ ഹോമിയോ ആശുപത്രി,,ജനമൈത്രി പോലീസ് അമ്പലത്തറ, വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണം നടത്തി.ദിനത്തോടനുബന്ധിച്ച് അമ്പലത്തറ വ്യാപാരഭവനിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. അമ്പലത്തറ പൊലീസ് ജനമൈത്രി ബീറ്റ് ഓഫീസർ പ്രമോദ് ടി.വി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻഡ് സബ്ബ് ഇൻസ്പെക്ടർ ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻ ഭവ കൺവീനർ ഡോ.ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലത്തറ യൂണിറ്റ് പ്രസിഡന്റ് കെ.വി.ഗോപാലൻ പ്രസംഗിച്ചു. നാം മെഡിക്കൽ ഓഫീസർ ആയുഷ്മാൻഭവ ഡോ.ഇ.കെ.സുനീറ സ്വാഗതവും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി രാജൻ നന്ദിയും പറഞ്ഞു.