എസ്.ഐ.ആർ മാറ്റിവെക്കണം

Saturday 15 November 2025 9:49 PM IST

കണ്ണൂർ: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം ഉടൻ നടപ്പിലാക്കുവാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം ഉപേക്ഷിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ തന്നെ രണ്ടു ജോലിയും ചെയ്യേണ്ടി വരുന്നത് ഒരേ വിഭാഗം ജീവനക്കാർ തന്നെയാണ്.ഇതിനൊപ്പം ഓഫീസ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള ജോലി കുന്നുകൂടുകയാണ്. കടുത്ത സമ്മർദ്ദമാണ് ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ അനുഭവിക്കുന്നത്. എസ്‌ഐആറിന്റെ ഭാഗമായി പ്രവർത്തിക്കുന്ന റവന്യൂ ഉദ്യോഗസ്ഥരെ തന്നെ സെക്ടറൽ ഓഫീസർമാരായും മറ്റും തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിയമിക്കപ്പെടുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ലാ സെക്രട്ടറി കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.