ദേവ് നന്ദൻ വർമ്മയ്ക്ക് ഒന്നാം സ്ഥാനം
Sunday 16 November 2025 12:31 AM IST
മാവേലിക്കര : സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ പുല്ലാങ്കുഴൽ വാദനത്തിൽ ദേവ്നന്ദൻ വർമ്മയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ ആൻഡ് സൈനിക് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. പുല്ലാങ്കുഴൽ വിദ്വാൻ രാജീവ് രസികപ്രിയയുടെ ശിക്ഷണത്തിലാണ് പുല്ലാങ്കുഴൽ അഭ്യസിക്കുന്നത്. ദേവ് നന്ദന് സംസ്ഥാന തലത്തിൽ 2023ൽ ഒന്നാം സ്ഥാനവും 2024ൽ മൂന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. മാവേലിക്കര തെക്കേകൊട്ടാരത്തിൽ ഡോ.അജിത് വർമ്മയുടേയും മാവേലിക്കര താലൂക്ക് ഓഫീസ് സീനിയർ ക്ലർക്ക് പ്രവീണ വർമ്മയുടേയും മകനാണ്.