റവന്യൂ സ്കൂൾ കലോത്സവം 24 മുതൽ 29 വരെ

Sunday 16 November 2025 1:31 AM IST

ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ കലോത്സവം ഈ മാസം 24 മുതൽ 29 വരെ നടക്കും. ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളാണ് പ്രധാനവേദി. 17 മുതൽ 21 വരെ നടത്താനിരുന്ന കലോത്സവം തിരഞ്ഞെടുപ്പ് കാരണമാണ് മാറ്റിവച്ചത്. ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്.എസ്, ഗവ. ടി.ടി.ഐ, ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്, സെന്റ് ജോസഫ് ഗേൾസ് എൽ.പി സ്കൂൾ, ലിയോ തേർട്ടീന്ത് എൽ.പി സ്കൂൾ, ടി.ഡി ഹയർസെക്കൻഡറി സ്കൂൾ, കർമ്മസദൻ ഹാൾ, സെന്റ് ആന്റണീസ് ജി.എച്ച്.എസ്.എസ്, കാർമ്മൽ അക്കാദമി എച്ച്.എസ്.എസ്, മുല്ലക്കൽ സി.എം.എസ് എൽ.പി സ്കൂൾ, സെന്റ് ആന്റണീസ് എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ.