ഉംറ സംഘത്തിലെ മലയാളി മരിച്ചു

Sunday 16 November 2025 1:48 AM IST

പന്തളം : മദീനയിൽ ഉംറ സംഘത്തിലെ മലയാളി മരിച്ചു . പന്തളം കടയ്ക്കാട് ഫൈറൂസ് മൻസിൽ (മൂപ്പര് വീട്ടിൽ), ഹസൻ റാവുത്തർ സലീമിന്റെ ഭാര്യ നസ്രിൻ സലീം (63) ആണ് മരിച്ചത്. കഴിഞ്ഞമാസം മൂന്നിന് ചാരുംമൂട്ടിൽ നിന്നുള്ള ഉംറ സംഘത്തോടൊപ്പമാണ് ഇവർ മക്കയ്ക്ക് പുറപ്പെട്ടത്. മക്കയിലും മദീനയിലും സന്ദർശനം കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. കബറടക്കം മദീനയിൽ നടത്തി.

മക്കൾ: ഫൈറൂസ് സലീം (മസ്‌കറ്റ്), ഫൈസൽ സലീം (മസ്‌കറ്റ്), ഫർസാന എബി. മരുമക്കൾ: അൻസാർ പി. ഹസൻ (മസ്‌കറ്റ്), എബിൻ നൗഷാദ്, നെസിൽ ഫാത്തിമ.