എൻ.പി.പി പ്രതിഷേധിക്കും
Sunday 16 November 2025 12:54 AM IST
ആലപ്പുഴ: ജെ.ബി. കോശി, എം.ആർ. ഹരിഹരൻ കമ്മിഷൻ റിപ്പോർട്ടുകൾ പുറത്തുവിടാത്ത സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെയും മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായാണ് പാലോളി മുഹമ്മദ്കുട്ടി കമ്മിഷൻ, ജെ.ബി. കോശി കമ്മിഷൻ, എം.ആർ. ഹരിഹരൻ കമ്മിഷൻ എന്നിവയെ നിയമിച്ചത്. സംസ്ഥാനത്ത് എൻ.ഡി.എയുടെ ഘടക കക്ഷിയായി തദ്ദേശതിരഞ്ഞെടുപ്പിൽ എൻ.പി.പി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അനിൽകുമാർ, ജില്ലാ പ്രസിഡന്റ് രാജീവ് എരുവ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.