എൽ.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാ‌ർത്ഥികൾ

Sunday 16 November 2025 12:59 AM IST

ആലപ്പുഴ : തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലുമായി ജില്ലയിൽ 1666 സീറ്റുകളാണുള്ളത്. ഇതിൽ 1231 സീറ്റുകളിൽ സി.പി.എമ്മും 343 സീറ്റുകളിൽ സി.പി.ഐയും മത്സരിക്കും. 45 സീറ്റുകളിൽ കേരള കോൺഗ്രസും (എം) മത്സരിക്കും. കേരള കോൺഗ്രസ് (ബി)- 1, കോൺഗ്രസ് (എസ്)-3, ആർ.ജെ.ഡി-6, എൻ.സി.പി- 15, ജനാധിപത്യ കേരള കോൺഗ്രസ്- 19, ജനതാദൾ (എസ്)-2, ഐ.എൻ.എൽ-1 എന്നിങ്ങനെയാണ് ഘടക കക്ഷികൾക്കുള്ള സീറ്റുകൾ.

ടേം പൂർത്തിയായതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയും വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദും ഇത്തവണ മത്സരരംഗത്തില്ല. ഇരുവരും നാലുതവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് ഇത്തവണ മാറി നിക്കുന്നത്. രാജേശ്വരിയും ശിവപ്രസാദും രണ്ടുതവണ വീതം ഗ്രാമ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മത്സരിച്ചിരുന്നു.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും സ്ഥാനാർത്ഥികളും

അരൂർ- രാഖി ആന്റണി (സി.പി.എം)

പൂച്ചാക്കൽ- രാജേഷ് വിവേകാനന്ദൻ (സി.പി.എം)

പള്ളിപ്പുറം- കെ.ജെ. ജിസ്മി (സി.പി.എം)

തണ്ണീർമുക്കം- വിജയശ്രീ സുനിൽ (സി.പി.എം)

കഞ്ഞിക്കുഴി- എസ്. രാധാകൃഷ്ണൻ (സി.പി.എം)

ആര്യാട്- ഷീന സനൽകുമാർ (സി.പി.എം)

പുന്നപ്ര- ആർ. രാഹുൽ (സി.പി.എം)

വെളിയനാട്- കെ.ആർ. രാംജിത്ത് (സി.പി.എം)

ചമ്പക്കുളം- ജി. ആതിര (ജനതാദൾ എസ്)

പള്ളിപ്പാട്- കെ. കാർത്തികേയൻ (സി.പി.ഐ)

മാന്നാർ- ജി. കൃഷ്ണകുമാർ (സി.പി.എം)

മുളക്കുഴ- അഡ്വ.നിധിൻ സി. റെജി (സി.പി.എം)

ചെന്നിത്തല- ബിനി ജെയിൻ (കേരള കോൺഗ്രസ് (എം))

വെൺമണി- ടി. വിശ്വനാഥൻ (സി പി എം)

നൂറനാട്- എ. മഹേന്ദ്രൻ (സി പി എം)

ഭരണിക്കാവ്- അഡ്വ.സഫിയ സുധീർ (സി പി എം)

കൃഷ്ണപുരം- അംബുജാക്ഷി (സി.പി.എം)

പത്തിയൂർ- ലിഷ അനുപ്രസാദ് (സി.പി.ഐ)

മുതുകുളം- അശ്വതി നിഖിൽ (ആർ.ജെ.ഡി)

കരുവാറ്റ- അനില രാജു (സി പി എം)

അമ്പലപ്പുഴ- ഇ,കെ.ജയൻ (സി.പി.ഐ)

മാരാരിക്കുളം- ആർ. റിയാസ് (സി പി എം)

വയലാർ- സന്ധ്യ ബെന്നി (സി.പി.ഐ)

മനക്കോടം- എ.എസ്. നിധിൻ (സി.പി.ഐ)