ശാന്തിഭവൻ സന്ദർശിച്ചു.

Saturday 15 November 2025 11:01 PM IST

അമ്പലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ശാന്തി ഭവനിൽ അന്നദാനം നടത്തി. സൗത്ത് ആര്യാട് ലൂഥറ ൻ എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥികളും , അദ്ധ്യാപകരും ചേർന്നാണ് ശാന്തിഭവനിലെ അന്തേവാസികൾക്കായി അന്നദാനം നടത്തിയത്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സ്കൂൾ പ്രിൻസിപ്പൽ അരുൺ, അദ്ധ്യാപകരായ സന്ധ്യ ,എൻ.എസ്.എസ് കോ ഓർഡിനേറ്റർ ഗിനിത എന്നിവർ നേതൃത്വം നൽകി. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.