പല്ലന ഉസ്താദ് ഉറൂസ് സമാപിച്ചു

Saturday 15 November 2025 11:04 PM IST

ആലപ്പുഴ പടിഞ്ഞാറേ ശാഫി ജമാഅത്തിൽ നടന്ന പല്ലന ഉസ്താദ്(ആലപ്പുഴ മുഹമ്മദ് മുസ്ലിയാർ) 39ാമത് ഉറൂസ് മുബാറക് നെൽപുര ജുമാ മസ്ജിദ് ചീഫ് ഇമാം എം എ ശാഫി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഉറൂസ് കമ്മിറ്റി ചെയർമാൻ എച്ച്.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. പല്ലന ഉസ്താദ് ഓർമ്മപുസ്തകം വലിയമരം ജുമാ മസ്ജിദ് ചീഫ് ഇമാം സയ്യിദ് ശറഫലി ജമലുല്ലൈലി പറമ്പിൽപീടിക, പടിഞ്ഞാറേ ശാഫി ജമാഅത്ത് ചീഫ് ഇമാം ശാകിർദാരിമിക്ക് നൽകി പ്രകാശനം ചെയ്തു. എ എം എം റഹ്മത്തുല്ലാഹ് മുസ്ലിയാർ, എ.അബ്ദുർറഹീം സഖാഫി, ശാകിർദാരിമി വളക്കൈ, എച്ച്.അബ്ദുന്നാസിർ തങ്ങൾ, എ എം മുഈനുദ്ദീൻ മുസ്ലിയാർ, എം.എം.ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.