അഖില കേരള സാഹിത്യ മത്സരം
Sunday 16 November 2025 12:04 AM IST
ചേർത്തല: നെടുമ്പ്രക്കാട് ശില്പി ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള സാഹിത്യ മത്സരം നടത്തും.കഥ,കവിത എന്നിവയിലാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ളവർ തങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാത്തതും മറ്റ് മത്സരങ്ങൾക്ക് നൽകാത്തതുമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തി അയക്കണം.രചയിതാവിന്റെ പേരോ ഫോൺ നമ്പരോ സൃഷ്ടികളിൽ രേഖപ്പെടുത്താൻ പാടില്ല. വിലാസം : ജനറൽ കൺവീനർ,ശിൽപ്പി ആർട്ട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറി,നെടുമ്പ്രക്കാട്,ചേർത്തല പി.ഒ 688524. അവസാന തീയതി: ഡിസംബർ 15. വിവരങ്ങൾക്ക് പി.എം.പ്രമോദ്(ജനറൽ കൺവീനർ) :9288100121.