ലഹരി വിരുദ്ധ ബോധവത്കരണം
Saturday 15 November 2025 11:06 PM IST
ആലപ്പുഴ : എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്ക് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി നിർവഹിച്ചു. ഒന്നിക്കാം ലഹരിക്കെതിരെ എന്നതാണ് ഈ വർഷത്തെ സന്ദേശം. മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ഷഫീക്ക് അഹമ്മദ് ബോധവത്കരണ ക്ലാസ് നയിച്ചു. അസി.എക്‌സൈസ് കമ്മീഷണർ ഇ. പി സിബി അദ്ധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഞ്ചു എസ്.റാം, പ്രിവന്റീവ് ഓഫീസർ ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.