കൈയാങ്കളി ദൃശ്യങ്ങൾ ചിത്രീകരിച്ച സംഭവം: വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്തും
കുട്ടനാട് : കൈയാങ്കളി ദൃശ്യങ്ങൾ സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച് വൈറലാകാൻ വേണ്ടി വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവം പുലിവാലായി. ചമ്പക്കുളം സെന്റ്മേരീസ് ഹയർസെക്കൻഡറി സ്ക്കൂളിലെ പ്ലസ് വൺ,10, 9 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് സ്ക്കൂൾ കഴിഞ്ഞ് ട്യൂഷന് പോകുന്നതിനിടെ
അടിപിടികൂടുന്ന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചത്. ഒരു രസത്തിന് തുടങ്ങിയ സംഘർഷം പിന്നീട് കാര്യമായി. ഇൻസ്റ്റഗ്രാമിൽ റീലിട്ടതോടെ സംഭവം വൈറലുമായി.സൂൾ അധികൃതരും
അദ്ധ്യാപകരും അറിഞ്ഞു.അവർ പൊലീസിനെയും വിദ്യാഭ്യാസവകുപ്പിനെയും രക്ഷിതാക്കളെയും വിവരം അറിയിച്ചു. ശിക്ഷണ നടപടിയായി ഏതാനും ദിവസത്തേക്ക് ഇവരെ ക്ലാസിൽ നിന്ന് പുറത്താക്കാനും റീൽ ചിത്രീകരിച്ച മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങി സൂക്ഷിക്കാനും ഇതോടെ തീരുമാനമായി. കണ്ടങ്കരി ചമ്പക്കുളം പ്രദേശങ്ങളിലുള്ള കുട്ടികളാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് വിവരം.