മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
Sunday 16 November 2025 12:30 AM IST
പത്തനംതിട്ട: മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിലായി. മല്ലപ്പള്ളി ആനിക്കാട് മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) നെയാണ് കീഴ്വായ്പൂർ പൊലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരവെ ഇയാൾ ഒളിവിൽ പോയി. കീഴ്വായ്പൂർ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ എ.എസ്.എ അൻസീം, സീനിയർ പൊലീസ് ഓഫീസർ ദീപു, സിവിൽപൊലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്, അരുൺരാജ് എന്നിവരടങ്ങിയ അന്വേഷണസംഘം മല്ലപ്പള്ളി പാലത്തിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു.