'എന്റെ സ്കൂൾ എന്റെ അഭിമാനം ' സമ്മാന വിതരണം

Sunday 16 November 2025 9:34 AM IST

ആലപ്പുഴ: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ 'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് മത്സരത്തിലെ ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെയും കൈറ്റ് സി.ഇ.ഒ.കെ. അൻവർ സാദത്തും ചേർന്നാണ് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. ജില്ലയിലെ അറവുകാട് എച്ച്.എസ്.എസ് പുന്നപ്ര, എൽ.എഫ് എച്ച്.എസ്.എസ് പുളിങ്കുന്ന്, സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്.എസ് അരൂർ, സെന്റ് മേരീസ് ജി. എച്ച്.എസ് ചേർത്തല എന്നിവയാണ്

അവാർഡുകൾ ഏറ്റുവാങ്ങിയത്. ജില്ലാ കോഓർഡിനേറ്റർ എം.സുനിൽകുമാർ പങ്കെടുത്തു.