ഒരു കലം ചോറ് ഊണാം; കുറച്ച് ചുവന്നുള്ളി ഇങ്ങനെ വഴറ്റിയെടുക്കുക

Sunday 16 November 2025 12:00 AM IST

ഊണിന് എപ്പോഴും ഒരേ കറികൾ കഴിച്ച് മടുത്തോ? നിരവധി പച്ചക്കറികളൊന്നുമില്ലാതെ ഒരു സിമ്പിൾ ചമ്മന്തി ട്രെെ ചെയ്താലോ? ഇതിന് അൽപ്പം ചുവന്നുള്ളി മതി. അഞ്ച് മിനിട്ടിൽ ചമ്മന്തി തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

  1. കടുക്
  2. ഉലുവ
  3. വെളുത്തുള്ളി
  4. പച്ചമുളക്
  5. പുളി
  6. ശർക്കര
  7. ചുവന്നുള്ളി
  8. എണ്ണ
  9. ഉപ്പ്
  10. കറിവേപ്പില
  11. കായം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കി കടുകും ഉലുവയും ചേർത്ത് പൊട്ടിക്കുക. അതിലേക്ക് വെളുത്തുള്ളി നടുവെ അരി‌ഞ്ഞത് ചേർക്കണം. ഇനി ഇതിലേക്ക് വട്ടത്തിൽ കഷ്ണങ്ങളാക്കിയ ഇഞ്ചിയും പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് വഴറ്റാം. ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്തിളക്കാം. നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തുവച്ചത് കൂടി ഇതിൽ ചേർത്ത് നല്ലപോലെ തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോൾ കുറച്ച് ശർക്കര കൂടി ചേർക്കാം. ഇനി തിളച്ച് വരുമ്പോൾ കറി അടുപ്പിൽ നിന്ന് മാറ്റാം. ഊണിന് നല്ല കിടിലൻ ചുവന്നുള്ളി കറി റെഡി.