ഡൽഹി സ്‌ഫോടനം: നാലു ഡോക്ടർമാർ കൂടി എൻ.ഐ.എ കസ്റ്റഡിയിൽ

Sunday 16 November 2025 12:41 AM IST

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് ഡോക്ടർമാരെയും രണ്ട് വളം വിൽപനക്കാരെയും എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സ്റ്റിയുമായി ബന്ധമുള്ളവരാണ് നാല് ഡോക്ടർമാരും.

ഇവിടെ നിന്ന് 2024ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. ജഹ്നിസാർ ആലത്തിനെ പശ്ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സിലിഗുരിയിലേക്ക് കൊണ്ടുപോയ ഇയാളെ തിങ്കളാഴ്ച എൻ.ഐ.എ ചോദ്യം ചെയ്യും.

മുൻപ് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന ഡോ. റയീസ് അഹ്‌മദ് ബട്ടിനെ പഞ്ചാബിലെ പത്താൻകോട്ടിൽ നിന്നാണ് പിടികൂടിയത്. ഡൽഹി സ്‌ഫോടനത്തിലെ ചാവേർ ഡോ. ഉമർ നബിയുമായി സമ്പർക്കമുണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. 2020-2021 കാലത്താണ് ഡോ. റയീസ് അഹ്‌മദ് ബട്ട് അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിച്ചത്. ജെയ്‌ഷെ മുഹമ്മദിന്റെ വൈറ്റ് കോളർ ഭീകര സംഘത്തിന്റെ ഭാഗമാണോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് ചോദ്യം ചെയ്യുന്നത്.

അൽ ഫലാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. മുസ്ത്കിം, ഡോ. റെഹാൻ എന്നിവരെ ഹരിയാനയിലെ നൂഹിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

നവംബർ രണ്ടിനാണ് ഡോ. മുസ്ത്കിം അൽ ഫലായിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയത്. 9ന് ഡൽഹിയിലേക്ക് യാത്ര ചെയ്തതായാണ് സംശയിക്കുന്നത്. റെഹാൻ നൂഹിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.

ഹരിയാനയിലെ സോഹ്നയിൽ നിന്നാണ് വളം വിൽപനക്കാരെ കസ്റ്റഡിയിലെടുത്തത്. ഇവർ ഭീകര സംഘത്തിന് രാസവസ്തുക്കൾ വിൽപന നടത്തിയെന്നാണ് സംശയിക്കുന്നത്. അൽ ഫലാ യൂണിവേഴ്‌സിറ്റിയിലെ കൂടുതൽ ഡോക്ടർമാരെചോദ്യം ചെയ്യാനാണ് നീക്കം. പലരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് എൻ.ഐ.എ പറയുന്നു.

ചെ​ങ്കോ​ട്ട​ ​ഇ​ന്ന് തു​റ​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​സ്‌​ഫോ​ട​ന​ത്തെ​ ​തു​ട​ർ​ന്ന് ​അ​ട​ച്ച​ ​ഡ​ൽ​ഹി​യി​ലെ​ ​ചെ​ങ്കോ​ട്ട​ ​ഇ​ന്ന് ​സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി​ ​തു​റ​ക്കും.​ ​തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ​ ​സ്‌​ഫോ​ട​ന​ത്തി​ന് ​ശേ​ഷം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ക​ർ​ശ​ന​ ​സു​ര​ക്ഷ​യി​ൽ​ ​ഇ​ള​വ് ​വ​രു​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ചെ​ങ്കോ​ട്ട​ ​തു​റ​ക്കാ​ൻ​ ​ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ​ ​സ​ർ​വേ​ ​ഓ​ഫ് ​ഇ​ന്ത്യ​ ​തീ​രു​മാ​നി​ച്ച​ത്. സ്‌​ഫോ​ട​ന​ത്തെ​ ​തു​ട​ർ​ന്ന് ​അ​ട​ച്ച​ ​ചെ​ങ്കോ​ട്ട​ ​മെ​ട്രോ​ ​സ്‌​റ്റേ​ഷ​ൻ​ ​ഇ​ന്ന​ലെ​ ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​തു​റ​ന്നി​രു​ന്നു.​ 2,​ 3​ ​ഗേ​റ്റു​ക​ളാ​ണ് ​ഇ​ന്ന​ലെ​ ​തു​റ​ന്ന​ത്.​ 1,​ 4​ ​ഗേ​റ്റു​ക​ൾ​ ​അ​ട​ച്ചി​ടു​ന്ന​ത് ​തു​ട​രു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു. സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ ​ചെ​ങ്കോ​ട്ട​ ​മെ​ട്രോ​ ​സ്‌​റ്റേ​ഷ​ന് ​സ​മീ​പ​ത്തെ​ ​നേ​താ​ജി​ ​സു​ഭാ​ഷ് ​റോ​ഡും​ ​ഇ​ന്ന​ലെ​ ​ഗ​താ​ഗ​ത​ത്തി​നാ​യി​ ​തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.​ ​സ്‌​ഫോ​ട​ന​മു​ണ്ടാ​യ​തി​ന് ​ശേ​ഷം​ ​ഈ​ ​റോ​ഡും​ ​സ​മീ​പ​പ്ര​ദേ​ശ​വും​ ​പൂ​ർ​ണ്ണ​മാ​യും​ ​അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി​:​ ​ചെ​ങ്കോ​ട്ട​യ്ക്ക് ​സ​മീ​പ​മു​ണ്ടാ​യ​ ​സ്‌​ഫോ​ട​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​റ​സ്റ്റി​ലാ​യ​ ​നാ​ല് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ദേ​ശീ​യ​ ​മെ​ഡി​ക്ക​ൽ​ ​ക​മ്മി​ഷ​ൻ​ ​റ​ദ്ദാ​ക്കി.​ ​മു​സാ​ഫ​ർ​ ​അ​ഹ​മ്മ​ദ്,​ ​അ​ദീ​ൽ​ ​അ​ഹ​മ്മ​ദ് ​റാ​ത്ത​ർ,​ ​മു​സ​മ്മി​ൽ​ ​ഷ​ക്കീ​ൽ,​ ​ഷ​ഹീ​ൻ​ ​സ​യീ​ദ് ​എ​ന്നി​വ​രു​ടെ​ ​ഇ​ന്ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​ര​ജി​സ്റ്റ​ർ​ ,​ ​നാ​ഷ​ണ​ൽ​ ​മെ​ഡി​ക്ക​ൽ​ ​ര​ജി​സ്റ്റ​ർ​ ​എ​ന്നി​വ​യാ​ണ് ​റ​ദ്ദാ​ക്കി​യ​ത്.​ ​ഇ​വ​ർ​ക്ക് ​ഇ​നി​ ​ഇ​ന്ത്യ​യി​ൽ​ ​എ​വി​ടെ​യും​ ​ചി​കി​ത്സ​ ​ന​ട​ത്താ​നോ​ ​മെ​ഡി​ക്ക​ൽ​ ​പ​ദ​വി​ ​വ​ഹി​ക്കാ​നോ​ ​ക​ഴി​യി​ല്ല.​ ​ഇ​വ​ർ​ക്ക് ​ഭീ​ക​ര​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി.