ലോഗോ പ്രകാശനം

Sunday 16 November 2025 1:45 AM IST

തിരുവനന്തപുരം: പ്രവാസി ഭാരതീയ ദിനം- കേരളയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷത്തിന്റെ ലോഗോ ഗോവ മുൻ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. എൻ.ആർ.ഐ കൗൺസിൽ ഭാരവാഹികളായ ദേശീയ ചെയർമാൻ ഡോ.എസ്.അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ വിഴിഞ്ഞം ജബ്ബാർ,ജസ്റ്റിൻ സിൽവസ്റ്റർ,ഡോ.ഗ്ലോബൽ ബഷീർ, അംബികാദേവി,തിരുവല്ലം ഉണ്ണി,മാദ്ധ്യമ പ്രവർത്തകൻ എബ്രഹാം മാത്യു തുടങ്ങിയവർ സംബന്ധിച്ചു.ജനുവരി 9ന് രജത ജൂബിലി ആഘോഷങ്ങൾ ആരംഭിക്കും. 2027 ജനുവരി 11ന് സമാപിക്കും.